Posted On
date_range Updated On
date_range കോവിഡിന്‍റെ പേരിൽ കോൺഗ്രസിന്‍റെ യാത്രയെ വിരട്ടാൻ നോക്കേണ്ടെ -ചെന്നിത്തല
വയനാട്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഐശ്വര്യ കേരളയാത്രയെ വിമർശിച്ച മന്ത്രി എ.കെ. ബാലന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡിന്‍റെ പേര് പറഞ്ഞ് കോൺഗ്രസിന്‍റെ യാത്രയെ വിരട്ടാൻ നോക്കേണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
കേരളയാത്രയിൽ ഉണ്ടാകുന്ന വൻ ജനമുന്നേറ്റം കണ്ട് സംസ്ഥാന സർക്കാർ വിളറി പിടിച്ചിരിക്കുന്നു. അതുകൊണ്ടാണ് സർക്കാർ കേസെടുക്കുന്നത്. കേസ് ഞങ്ങൾക്ക് പ്രശ്നമല്ല. ജാഥയുമായി മുന്നോട്ടു പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
പരമാവധി ആരോഗ്യ പ്രോട്ടോകോൾ പാലിക്കാൻ ശ്രമിക്കുന്നുണ്ട്. പ്രോട്ടോകോൾ ലംഘനം നടത്താറില്ല. മന്ത്രിമാരാണ് അദാലത്തുകളിൽ കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നത്. മന്ത്രിമാരുടെ പേരിലാണ് ആദ്യം കേസെടുക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.