അടിമാലി (ഇടുക്കി): കോവിഡ് പ്രേട്ടോകോൾ ലംഘിച്ച് റിസോർട്ടിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച കേസിൽ ആറുപേർ അറസ്റ്റിൽ. ശാന്തൻപാറ രാജാപാറ ജംഗിൾ പാലസ് റിസോർട്ട് മാനേജർ ഷാജി (36), ക്രഷർ മാനേജർ ബേസിൽ ജോർജ് (41), ജീവനക്കാരായ മനു കൃഷ്ണൻ (29), ബാബു മാധവൻ (35), കുട്ടപ്പായി (46), ആർ. കണ്ണൻ (36) എന്നിവരെയാണ് ശാന്തൻപാറ പൊലീസ് ഇൻസ്പെക്ടർ കെ.എസ്. ജയെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
റിസോർട്ട്-ക്രഷർ ഉടമകൾ ഉൾപ്പെടെ 47 പേർക്കെതിരെയാണ് കേസ്. ജൂൺ 28ന് രാത്രിയാണ് സംഭവം. അനധികൃത ലഹരി ഉപയോഗം നടന്നിട്ടുണ്ടോ എന്നതടക്കം കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. വെള്ളക്കത്തേരിയിലെ അടഞ്ഞുകിടക്കുന്ന പാറമട അടുത്തിടെ കോതമംഗലം സ്വദേശി വാടകക്കെടുത്തിരുന്നു. ഇതിനോട് ചേർന്ന ക്രഷർ യൂനിറ്റ് ജൂൺ 28നാണ് തുറന്നത്. ഇതോടനുബന്ധിച്ചാണ് ആഡംബര റിസോർട്ടിൽ നിശാപാർട്ടി സംഘടിപ്പിച്ചത്.
പാർട്ടിയിൽ പങ്കെടുത്തവർ ബെല്ലി ഡാൻസ് ചെയ്യുന്ന യുവതിെക്കാപ്പം വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ പരാതി ഉയരുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു.
മുന്നൂറോളം പേർ പാർട്ടിയിൽ പങ്കെടുത്തെങ്കിലും പ്രമുഖരെയും ഉന്നത ഉദ്യോഗസ്ഥരെയും ഒഴിവാക്കിയാണ് കേസെടുത്തതെന്ന് ആക്ഷേപമുണ്ട്. മദ്യം വിളമ്പിയത് സംബന്ധിച്ച് നെടുങ്കണ്ടം എക്സൈസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
തമിഴ്നാട്ടിൽനിന്ന് കരിങ്കല്ല് കൊണ്ടുവന്ന് ക്രഷർ പ്രവർത്തിപ്പിക്കാനായിരുന്നു പദ്ധതി. ഉദ്യോഗസ്ഥരുടെയും രാഷ്്ട്രീയ നേതൃത്വങ്ങളുടെയും സഹായം കിട്ടാൻ പ്രീതിപ്പെടുത്തുന്നതിനാണ് ബെല്ലി ഡാൻസും നിശാപാർട്ടിയും ഒരുക്കിയതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.