തിരുവനന്തപുരത്ത് അടുത്ത മൂന്നാഴ്ച കോവിഡ് വ്യാപനം തീവ്രമായേക്കുമെന്ന് ജില്ലാ കലക്ടര്‍

തിരുവനന്തപുരം: അടുത്ത മൂന്ന് ആഴ്ചകളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായേക്കുമെന്ന് ജില്ലാ കലക്ടര്‍ നവജ്യോത് ഖോസ. പ്രതിരോധം ശക്തമാക്കാനായി പ്രത്യേത ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. തലസ്ഥാന ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതില്‍ 95 ശതമാനംപേര്‍ക്കും സമ്പര്‍ക്കംമൂലമാണ് കോവിഡ് ബാധിച്ചത്. തീവ്ര രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നതിനാൽ ജില്ലയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ശക്തമാക്കണം. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക കര്‍മ്മ പദ്ധതി തയാറാക്കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

ജ​ന​ങ്ങ​ള്‍ സ്വ​യം മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി സ​ഹ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും ക​ള​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ജില്ലയെ 5 സോണുകളായി തിരിച്ചായിരിക്കും നടത്തുക. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഈ സോണുകളെ കേന്ദ്രീകരികരിച്ചായിരിക്കും നടത്തുക.

പ്രതിദിന രോഗികളുടെ എണ്ണം നിയന്ത്രണ വിധേയമാക്കുക, നിലവിൽ രോഗബാധ ഇല്ലാത്ത പ്രദേശങ്ങളിൽ രോഗവ്യാപനം തടയുക, മരണ നിരക്ക് കുറയ്ക്കുക എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിച്ചായിരിക്കും പ്രതിരോധ പ്രവര്‍ത്തനങ്ങളെന്നും മന്ത്രി കടകംപിള്ളി സുരേന്ദ്രൻ പറഞ്ഞു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷൻ തലത്തിൽ പ്രദേശത്തെ പ്രതിരോധ നടപടികൾ ചര്‍ച്ചചെയ്ത് ഇക്കാര്യത്തിൽ തീരുമാനങ്ങള്‍ സ്വീകരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.