തൃശൂരിൽ നടത്തിയത്​ പൂൾ ടെസ്​റ്റ്​;  ഫലത്തിൽ ഞെട്ടി അധികൃതർ

തൃശൂർ: കോവിഡ്​ വ്യാപനം അറിയാൻ ജില്ലയിൽ നടന്നത്​ പൂൾ ടെസ്​റ്റിങ്​. ഫലം ഭയാനകം. സമൂഹത്തിലെ വിവിധ മേഖലയിൽ ഉൾപ്പെടുന്ന 10 പേരടങ്ങുന്ന 50 പേരുടെ സംഘത്തിൽ നിന്ന്​ തെരഞ്ഞെടുത്തവരുടെ കോവിഡ്​ പരിശോധനയാണ്​ പൂൾ ടെസ്​റ്റ്​. ഇതിൽ ഒരാൾക്ക്​ രോഗം സ്​ഥിരീകരിച്ചാൽ ബാക്കി മ​ുഴുവൻ പേരെയും പരിശോധിക്കുകയാണ്​ രീതി.

ശക്​തൻ സ്​റ്റാൻഡിലെ തൊഴിലാളികൾ, ലോറി ഡ്രൈവർമാർ, ശുചീകരണ തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, ചുമട്ടു തൊഴിലാളികൾ എന്നിങ്ങനെ വിവിധ തൊഴിലാളിക​െളയാണ്​ ഇതിനായി ​തിരഞ്ഞെടുത്തത്​. ആദ്യം ഒരാൾക്ക്​ രോഗം സ്​ഥിരീകരിച്ചതോടെ ബാക്കിയുള്ളവരെയും കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കുക ആയിരുന്നു. ഇതിലാണ്​ ആരോഗ്യ പ്രവർത്തകർക്കും ചുമട്ടുതൊഴിലാളികൾക്കും ശുചീകരണ തൊഴിലാളികൾക്കും രോഗം സ്​ഥിരീകരിച്ചത്​. അതുകൊണ്ട്​ തന്നെ പൂൾ ടെസ്​റ്റും ഒപ്പം റാൻഡം പരിശോധനയും കൂടുതൽ നടത്താനാണ്​ ജില്ല ആരോഗ്യ അധികൃതരുടെ തീരുമാനം​.

Tags:    
News Summary - Covid pool test in Thrissur, unexpected result -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.