യാത്ര നിയന്ത്രണം: പൊലീസ് പാസിൽനിന്ന് കൂടുതല്‍ വിഭാഗക്കാരെ ഒഴിവാക്കി

തിരുവനന്തപുരം: അവശ്യസര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ വിഭാഗക്കാരെ യാത്ര ചെയ്യാനുള്ള പൊലീസ് പാസിൽനിന്ന് ഒഴിവാക്കി. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു പോകുമ്പോള്‍ ഇക്കൂട്ടര്‍ തങ്ങളുടെ സ്ഥാപനം നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് പൊലീസിനെ കാണിച്ചാല്‍ മതിയാകും.

യാത്ര ചെയ്യുമ്പോൾ പൊലീസ് പാസ് വേണ്ടാത്തവർ:

  • സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും, ആംബുലന്‍സ് സര്‍വീസ് ഡ്രൈവര്‍മാര്‍, ജീവനക്കാര്‍,
  • മെഡിക്കല്‍ ഷോപ്പ്, മെഡിക്കല്‍ ലാബ് ജീവനക്കാര്‍
  • മൊബൈല്‍ ടവര്‍ ടെക്നീഷ്യന്മാര്‍
  • ഡാറ്റ സെന്‍റര്‍ ഓപ്പറേറ്റര്‍മാര്‍
  • യനിഫോമിലുള്ള ഫുഡ് ഡെലിവറി ബോയ്സും സ്വകാര്യ സുരക്ഷ ജീവനക്കാരും
  • പാചകവാതക വിതരണം
  • പെട്രോള്‍ ബങ്ക് ജീവനക്കാര്‍ എന്നിവരെയാണ് പൊലീസ് പാസ് ലഭിക്കുന്നതില്‍ നിന്ന് ഇപ്പോൾ ഒഴിവാക്കിയത്.

രാജ്യമാകെ ലോക്ക്ഡൗണിലായ സാഹചര്യത്തിലാണ് അവശ്യവസ്തുക്കളുടെ സർവീസ് നടത്തുന്നവർക്ക് പ്രത്യേക പാസ് നൽകാൻ തീരുമാനിച്ചത്. ജില്ല പൊലീസ് മേധാവിമാരാണ് പാസ് നല്‍കുന്നത്. മാധ്യമപ്രവർത്തകർക്കും സർക്കാർ ജീവനക്കാർക്കും അവരുടെ ഐ.ഡി മാത്രം ഉപ​യോഗിച്ചാൽ മതിയെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

Full View

Tags:    
News Summary - covid police pass-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.