അപകടത്തി​ൽപെട്ട ആംബുലൻസ്​

ആംബുലൻസ്​ മരത്തിലിടിച്ച്​ കോവിഡ്​ രോഗി മരിച്ചു; മൂന്നുപേർക്ക്​ പരിക്ക്​

ആലപ്പുഴ: എരമല്ലൂരിൽ ആംബുലൻസ്​ അപകടത്തിൽപെട്ട്​ കോവിഡ്​ രോഗി മരിച്ചു. കൊല്ലം തിരുമല്ലവാരം സ്വദേശി ഷീല പി. പിള്ള (66) ആണ് (മരിച്ചത്​. ശനിയാഴ്ച പുലർച്ചെ ഒന്നിനാണ്​​ അപകടം.

കൊല്ലത്തുനിന്ന്​ എറണാകുളത്തെ അമൃത ആശുപത്രിയിലേക്ക്​ വരികയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയ​ന്ത്രണം വിട്ട ആംബുലൻസ്​ മരത്തിലിടിക്കുകയായിരുന്നു. വാഹനത്തിന്‍റെ മുൻഭാഗം പൂർണമായും തകർന്നു.

അപകടത്തിൽ മകൻ ഡോ. മഞ്​ജുനാഥ്​, മരുമകൾ മാളവിക, ഡ്രൈവർ സന്തോഷ്​ എന്നിവർക്ക്​ പരിക്കേറ്റു. ഇവരെ ലേക്​ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഡ്രൈവറുടെ നില ഗുരുതരമാണ്​.

അപകടം നടന്നയുടൻ നാട്ടുകാരാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​. ഉടൻ തന്നെ​ പൊലീസും സ്​ഥലത്തെത്തി.

Tags:    
News Summary - covid patient dies after ambulance hits tree; Three people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.