കോവിഡ് ബാധിച്ച ബ്രിട്ടീഷുകാരൻ താമസിച്ച റിസോർട്ടിലെ ജീവനക്കാർക്ക് രോഗ ലക്ഷണം

ഇടുക്കി: ബ്രിട്ടീഷ് വിനോദസഞ്ചാരികൾ താമസിച്ച മൂന്നാറിലെ കെ.ടി.ഡി.സിയുടെ റിസോർട്ടിലെ ആറു ജീവനക്കാർക്ക് കൊറോണ ര ോഗലക്ഷണം. ഇവരുടെ സ്രവ സാമ്പിളുകൾ പരിശോധനക്ക് അയക്കും.

കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷുകാരനുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ജീവനക്കാരടക്കം 43 പേർ റിസോർട്ടിൽ നിരീക്ഷണത്തിലാണ്. ഇവർക്ക് ഇതുവരെ രോഗലക്ഷണങ്ങൾ ഒന്നും ഇല്ല.

മൂന്നാറിൽ താമസിച്ച ബ്രിട്ടീഷ് പൗരന് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഹോം സ്റ്റേകളിലും റിസോർട്ടുകളിലും ബുക്കിങ് നിർത്തിവെക്കാനും ജീപ്പ് സവാരികൾ ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്‍റെ പ്രത്യേക സംഘം അതിർത്തികളിലും റോഡുകളിലും പരിശോധന നടത്തുന്നുണ്ട്.

Tags:    
News Summary - Covid munnar resort-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.