30,491 പേര്‍ക്ക്കൂടി കോവിഡ്; 128 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,31,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6852 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം (ജില്ല തിരിച്ച്)

മലപ്പുറം 4746

തിരുവനന്തപുരം 3969

എറണാകുളം 3336

കൊല്ലം 2639

പാലക്കാട് 2560

ആലപ്പുഴ 2462

തൃശൂര്‍ 2231

കോഴിക്കോട് 2207

കോട്ടയം 1826

കണ്ണൂര്‍ 1433

പത്തനംതിട്ട 991

ഇടുക്കി 846

കാസര്‍ഗോഡ് 728

വയനാട് 517.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 172 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,176 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2042 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4538, തിരുവനന്തപുരം 3699, എറണാകുളം 3243, കൊല്ലം 2620, പാലക്കാട് 1260, ആലപ്പുഴ 2423, തൃശൂര്‍ 2217, കോഴിക്കോട് 2121, കോട്ടയം 1730, കണ്ണൂര്‍ 1330, പത്തനംതിട്ട 956, ഇടുക്കി 798, കാസര്‍ഗോഡ് 716, വയനാട് 505 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

101 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, എറണാകുളം 13, കൊല്ലം 11, പാലക്കാട്, കാസര്‍ഗോഡ് 10 വീതം, തിരുവനന്തപുരം 9, പത്തനംതിട്ട 8, തൃശൂര്‍, വയനാട് 6 വീതം, കോഴിക്കോട് 4, ഇടുക്കി 3, ആലപ്പുഴ 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത് 19,38,887 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 44,369 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 5512, കൊല്ലം 2017, പത്തനംതിട്ട 1623, ആലപ്പുഴ 2214, കോട്ടയം 2502, ഇടുക്കി 1672, എറണാകുളം 4418, തൃശൂര്‍ 7332, പാലക്കാട് 4701, മലപ്പുറം 5729, കോഴിക്കോട് 3823, വയനാട് 823, കണ്ണൂര്‍ 1255, കാസര്‍ഗോഡ് 748 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,17,850 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 19,38,887 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,84,21,465 സാമ്പിളുകളാണ് പരിശോധിച്ചത്.

9,99,338 പേർ നിരീക്ഷണത്തിൽ

വിവിധ ജില്ലകളിലായി 9,99,338 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,60,653 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറൻറീനിലും 38,685 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3972 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആകെ ഹോട്ട് സ്‌പോട്ടുകൾ 866

ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 866 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Tags:    
News Summary - covid kerala update 20 may 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.