വിനോദങ്ങൾ വീട്ടിനുള്ളിലേക്ക്​ ചുരുക്കാം; ഇത്​ കരുതലിന്‍റെ സമയം -ഹ്രസ്വ ചിത്രവുമായി കേരള പൊലീസ്​

തിരുവനന്തപുരം: കോവിഡ്​ മാനദണ്ഡങ്ങൾ ഓർമിപ്പിച്ച്​ കേരള പൊലീസിന്‍റെ ഹ്രസ്വ ചിത്രം. മലയാളി ക്രിക്കറ്റ്​ താരം സഞ്​ജു സാംസണാണ്​ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്​. നാട്ടിൻപുറത്ത്​ റോഡിൽ ഒര​ു കൂട്ടം യുവാക്കൾ ചേർന്ന്​ ക്രിക്കറ്റ്​ കളിക്കുന്ന ദൃശ്യത്തോടെയാണ്​ വിഡിയോ തുടങ്ങുന്നത്​.

കളിയുടെ ദൃശ്യത്തിന്‍റെ പശ്ചാത്തലത്തിൽ ക്രിക്കറ്റ്​ കമൻഡറിയും കേൾക്കാം​. തുടർന്ന്​ ബാറ്റ്​സ്​മാൻ വീശിയടിച്ച പന്ത്​ കൈയിലൊതുക്കിക്കൊണ്ട് കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കണമെന്ന്​​ സഞ്​ജു സാംസൺ ഓർമപ്പെടുത്തുന്നതാണ്​​ വിഡിയോ.

''അരുത്​, ഇത്​ കരുതലിന്‍റെ കാലമാണ്​. ഒരുപാട്​ ശ്രദ്ധ പുലർത്തേണ്ട കാലം. നേരംപോക്കുകളും വിനോദങ്ങളും കുറച്ചു നാളത്തേക്ക്​ വീട്ടിനുള്ളിലേക്ക്​ ഒതുക്കാം. നമ്മൾക്ക്​ സർക്കാറിന്‍റെയും പൊലീസിന്‍റെയും നിർദേശങ്ങൾ അനുസരിക്കാം. ഈ കരുതലിലും കാവലിലും നമ്മൾ അതിജീവിക്കും.'' -വിഡിയോയിൽ സഞ്​ജു പറയുന്നു.

മനോജ്​ എബ്രഹാം ഐ.പി.എസ്സിന്‍റെ ആശയമാണ്​ വിഡിയോക്ക്​ പിന്നിൽ. അരുൺ കെ.ബിയാണ്​ ​ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയത്​. രഞ്​ജിത്ത്​ കുമാർ ആർ.എസ്​ കാമറയും ബിമൽ വി.എസ്​ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. കോ-ഓർഡിനേഷൻ: ശിവകുമാർ പി. ബിനോജ്​, വിഷ്​ണുദാസ്​ ടി.വി, ആദർശ്​, സുനിൽ എന്നിവരാണ്​ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്​.

Full View


Tags:    
News Summary - covid: kerala police with short video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.