കണ്ണൂർ: ജില്ലയിൽ ചൊവ്വാഴ്ച കോവിഡ് പോസിറ്റിവായ പ്രവാസിക്ക് രോഗം സ്ഥിരീകരിച്ചത് വിദേശത്തുനിന്നെത്തി 43 ദിവസങ്ങൾക്കുശേഷം. ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച മൂന്നുപേരിൽ രണ്ടുപേർ ദുബൈയിൽനിന്ന് എത്തിയവരാണ്. ഇതി ൽ മൂര്യാട് സ്വദേശിയായ 21കാരൻ മാര്‍ച്ച് 17നും ഗർഭിണിയും ചെറുവാഞ്ചേരി സ്വദേശിയുമായ 20കാരി മാര്‍ച്ച് 21നുമാണ് വിദേശ ത്തുനിന്നെത്തിയത്.
നിലവിൽ ഇവർ നാട്ടിലെത്തിയിട്ട് യഥാക്രമം 43, 39 ദിവസങ്ങൾ കഴിഞ്ഞു. വൈറസിെൻറ സമൂഹവ്യാപന സാധ്യത അറിയാൻ ശേഖരിച്ച 300 സാമ്പിളുകളിൽ മൂന്നുപേർക്കു മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും ആശങ്കപ്പെടേണ ്ട സാഹചര്യമില്ലെന്നും ഡി.എം.ഒ ഡോ. നാരായണ നായ്ക് ‘മാധ്യമ’ത്തോട് പറഞ്ഞു.
നേരേത്തയും 28 ദിവസത്തെ നിരീക്ഷണ കാലാവധി കഴിഞ്ഞവർക്ക് ജില്ലയിൽ കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് ബാധിച്ച മൂര്യാട് സ്വദേശി ഐ.എക്‌സ് 344 വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളം വഴിയും ചെറുവാഞ്ചേരി സ്വദേശി ഐ.എക്‌സ് 434 വിമാനത്തില്‍ നെടുമ്പാശ്ശേരി വഴിയുമാണ് നാട്ടിലെത്തിയത്.
മൂര്യാട് സ്വദേശിയായ 40കാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതനായത്. അഞ്ചരക്കണ്ടിയിലെ ജില്ല കോവിഡ് ട്രീറ്റ്മെൻറ് സെൻററിൽ ഏപ്രില്‍ 26നാണ് മൂന്നു പേരും സ്രവപരിശോധനക്കു വിധേയരായത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 116 ആയി. സമ്പർക്കം വഴി 27 പേർക്കാണ് വൈറസ് ബാധയുണ്ടായത്.
ആറു ദിവസത്തിനിടെ ജില്ലയില്‍ ഒന്നിലധികം പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്യുന്നത് ആദ്യമാണ്. അഞ്ചു ദിവസത്തിനിടെ രണ്ടുപേർക്കു മാത്രമായിരുന്നു കോവിഡ് ബാധിച്ചത്. നിരീക്ഷണ കാലാവധിക്കുശേഷവും ചിലരിൽ കോവിഡ് കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ പേരെ പരിേശാധനക്കു വിധേയരാക്കിയതിനാലാണ് കേസുകൾ വീണ്ടും കൂടിയതെന്നാണ് കരുതുന്നത്. വൈറസ് വ്യാപന സാധ്യതയുള്ള വിഭാഗങ്ങളില്‍പെട്ടവരെ രണ്ടാം ഘട്ടത്തില്‍ സ്രവപരിശോധനക്കു വിധേയമാക്കുന്നുണ്ട്.
ജില്ലയില്‍നിന്ന് രണ്ടു പേര്‍കൂടി ചൊവ്വാഴ്ച രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ആശുപത്രി വിട്ടവരുടെ എണ്ണം 66 ആയി. ജില്ലയില്‍ നിലവില്‍ 2552 പേരാണ് നിരീക്ഷണത്തിലുള്ളത്.
പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 49 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഏഴു പേരും കണ്ണൂർ ജില്ല ആശുപത്രിയില്‍ 14 പേരും ജില്ല കോവിഡ് ട്രീറ്റ്മെൻറ് സെൻററില്‍ 33 പേരും വീടുകളില്‍ 2449 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 2960 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 2801 എണ്ണത്തിെൻറ ഫലം വന്നു. ഇതില്‍ 2626 എണ്ണം നെഗറ്റിവാണ്. 159 എണ്ണത്തിെൻറ ഫലം ലഭിക്കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.