Posted On
date_range Updated On
date_range കോവിഡ്: ചൊക്ലിയിൽ അഞ്ചു പൊലീസുകാർ നിരീക്ഷണത്തിൽ; സ്റ്റേഷൻ അടച്ചിട്ടു
ചൊക്ലി (കണ്ണൂർ): പെരിങ്ങത്തൂർ അരയാക്കൂലിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചയാളുമായി അടുത്തിടപഴകിയെന്ന് സംശയി ക്കുന്നയാളുമായി ബന്ധപ്പെട്ട ചൊക്ലി സ്റ്റേഷനിലെ അഞ്ച് പൊലീസുകാർ നിരീക്ഷണത്തിൽ. ഇൻസ്പെക്ടർ സുനിൽ കുമാർ, എസ്.ഐ. സുഭാഷ്, മൂന്ന് സിവിൽ പൊലീസുകാർ എന്നിവരെയാണ് നിരീക്ഷണത്തിലാക്കിയത്.
കഴിഞ്ഞ ദിവസം തോക്കോട്ട് വയൽ പ്രദേശത്തെ റോഡ് അടക്കുന്നതിനിടെയാണ് പൊലീസുകാർക്ക് സമ്പർക്കമുണ്ടായത്. ഇവർ സ്റ്റേഷനിൽ സജീവ ഇടപെടൽ നടത്തിയതാണ് കൂടുതൽ ആശങ്കക്കിടയാക്കിയത്.
ഇതേതുടർന്ന് ഞായറാഴ്ച രാവിലെ മുതൽ ചൊക്ലി പൊലീസ് സ്റ്റേഷൻ അടച്ചിട്ടു. പരാതിക്കാരെയും പൊലീസുകാരെയും സ്റ്റേഷനിൽ കയറ്റാതെ നിർത്തി. അണുവിമുക്തമാക്കിയ ശേഷമേ ഇനി സ്റ്റേഷനിലേക്ക് പ്രവേശനമുണ്ടാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.