കോവിഡ്: പള്ളികളിലെ ഇഫ്താർ വിഭവങ്ങള്‍ പാക്കറ്റുകളില്‍ നല്‍കാൻ തീരുമാനം

തൃശൂർ: കോവിഡ് രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ നോമ്പുകാലത്ത് മുസ്ലിം പള്ളികളിൽ നിന്നുള്ള ഇഫ്താർ വിഭവങ്ങള്‍ പാക്കറ്റുകളിലാക്കി നൽകാൻ തീരുമാനം. ഇതനുസരിച്ച് പള്ളികളിൽ നിന്നുള്ള ഇഫ്താർ വിഭവങ്ങൾ ഇനിമുതൽ വിശ്വാസികളുടെ വീടുകളിലേക്ക് പാക്കറ്റുകളിലാക്കി നല്‍കും.

വിവിധ ഇടങ്ങളിലെ മതമേലധ്യക്ഷന്‍മാരുമായും വിവിധ മുസ്ലീം സംഘടന പ്രതിനിധികളുമായി കൂടിയാലോചിച്ചാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് കലക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു.

എല്ലാവിധ കരുതലോടെയും ജാഗ്രതയോടെയും നോമ്പുകാലം പൂര്‍ത്തിയാക്കണം. കോവിഡ് കാല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഭക്ഷ്യവിഭവങ്ങള്‍ പാക്കറ്റുകളില്‍ നല്‍കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുടുംബങ്ങള്‍ തമ്മിലുള്ള പരസ്പര ഇടപെടലുകളിലും ഇക്കാര്യം ശ്രദ്ധിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

Tags:    
News Summary - Covid fasting: Decision to put Iftar dishes in packets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.