സെൻട്രൽ ജയിലിൽ കോവിഡ്​ വ്യാപനം; ഫ്രീഡം ഫുഡ്​ വിതരണം നിർത്തിവെച്ചു

കണ്ണൂർ: സെൻട്രൽ ജയിലിൽ കൂടുതൽ പേർക്ക്​ കോവിഡ്​ രോഗം റിപ്പോർട്ട്​ ചെയ്​തതിനെ തുടർന്ന്​ ഫ്രീഡം ഫുഡ്​ നിർമാണ യൂനിറ്റ്​ പ്രവർത്തനം നിർത്തിവെച്ചു.

ഇതോടെ വിവിധ കൗണ്ടറുകൾ വഴിയുള്ള ഭക്ഷ്യവസ്​തുക്കളുടെ വിതരണവും നിർത്തിവെച്ചതായി ജയിൽ അധികൃതർ അറിയിച്ചു. തടവുകാർക്കും ജയിൽ ജീവനക്കാർക്കുമടക്കം ​ 154 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇതോടെയാണ്​ യൂനിറ്റി‍ൻെറ പ്രവർത്തനം നിർത്തിവെച്ചത്​. കൂടാതെ ജയിലി‍ൻെറ കീഴിലുള്ള പെട്രോൾ പമ്പ്​ താൽക്കാലികമായി അടച്ചിടാനും തീരുമാനിച്ചു. രോഗവ്യാപനത്തെ തുടർന്ന്​ ജയിലിനുള്ളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്​.

തടവുപുള്ളികൾക്ക്​ തൽക്കാലത്തേക്ക് ജയിലിനുള്ളിലെ ജോലികൾ നൽകുന്നതും നിർത്തിവെച്ചു. ഇതോടെയാണ്​ ഫ്രീഡം യൂനിറ്റ്​ പ്രവർത്തനവും നിർത്തിവെച്ചത്​. ​

Tags:    
News Summary - covid expansion in Central Jail; Freedom food supply stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.