കോവിഡ് രോഗം: ജനങ്ങൾക്ക് ഭയം കുറഞ്ഞുവെന്ന് ബിജുമേനോൻ

തൃശൂർ: കോവിഡ് വ്യാപനം അതിവേഗമാകുന്ന സാഹചര്യത്തിലും ജനങ്ങൾക്ക് ഭയം കുറഞ്ഞുവെന്നും അതിന് മാറ്റമുണ്ടാവണമെന്നും നടൻ ബിജു മേനോൻ. കോവിഡ് ജാഗ്രതയെക്കുറിച്ച് ജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്നതിനായി ആരോഗ്യ വകുപ്പിന് വേണ്ടി മറിമായം ടീം തയ്യാറാക്കിയ ടെലിഫിലിം 'കരുതൽ' പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ജാഗ്രത കുറയുന്നത് പല വിപത്തുകളിലേക്കും നയിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങളെ ഒന്നിപ്പിച്ച് കൊണ്ട് മാത്രമേ കോവിഡ് പ്രതിരോധം മുൻപോട്ടു പോകാൻ സാധിക്കൂ എന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് പറഞ്ഞു. പ്രതിരോധം ശക്തമാകുന്നതിനൊപ്പം തന്നെ വ്യാപന സാഹചര്യങ്ങളും കൂടുകയാണ്. ഒരു ലോക്ക് ഡൗൺ സാഹചര്യം ആവർത്തിക്കാതിരിക്കാൻ കൃത്യമായ മരുന്ന് കണ്ടു പിടിക്കുന്നത് വരെയെങ്കിലും ജനങ്ങൾ ശ്രദ്ധ പുലർത്തണം. പുറത്തിറങ്ങുന്നവർ സ്വയരക്ഷ നോക്കുന്നതിനൊപ്പം മറ്റുള്ളവരുടെ സുരക്ഷ കൂടി ഉറപ്പാക്കണം. സാമൂഹ്യ അകലം, മാസ്ക്, അത്യാവശ്യഘട്ടങ്ങളിൽ ഗ്ലൗസ് എന്നിവ കരുതണം. പ്രായമായവർക്കും കുട്ടികൾക്കും കൂടുതൽ കരുതൽ നൽകണം.

കലക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ ഡി.എം.ഒ കെ.ജെ റീന, മാസ്മീഡിയ കോഓർഡിനേറ്റർ ഹരിത ദേവി, എൻ.എച്ച്.എം ഡി.പി.എം ഡോ ടി.വി സതീശൻ, ഡെപ്യുട്ടി ഡി.എം.ഒ ഡോ സതീഷ് നാരായണൻ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.