കോവിഡ്​ നിരീക്ഷണത്തിലുള്ള ഉദുമ സ്വ​േദശി മരിച്ചു

കാസർകോട്​: ദുബൈയിൽ നിന്നെത്തി കോവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന​ ഉദുമ സ്വദേശി മരിച്ചു. കരിപ്പോടി സ്വദേശി അബ്​ദുറഹ്​മാൻ തിരുവക്കോളി (54) ആണ്​ തിങ്കളാഴ്​ച രാത്രി മരിച്ചത്​. ദുബൈയിൽ കോവിഡ്​ പരിശോധന നടത്തിയപ്പോൾ ഫലം നെഗറ്റീവായിരുന്നു.

ശനിയാഴ്​ചയാണ്​ ഇദ്ദേഹവും മകൻ ജിഷാദും ദുബൈയിൽ നിന്ന്​ നാട്ടിലെത്തിയത്​. തിങ്കളാഴ്​ച രാവിലെ ഇരുവരും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി സ്രവപരിശോധനക്ക്​ വിധേയരായിരുന്നു. ഇതി​​െൻറ ഫലം വന്നിട്ടില്ല.​ വൈകീട്ട്​ ശ്വാസതടസ്സത്തെ തുടർന്ന്​ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചാണ്​ മരിച്ചത്​. 

ശരീഫയാണ്​ ഭാര്യ. മറ്റുമക്കൾ: ഡോ. ജസീല, ജസീൽ, ഫാദിൽ, അനീഖ്​.

Tags:    
News Summary - covid death kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.