കോവിഡ്​ ബാധിച്ച്​ മരിച്ച ഷഹീന്‍ ബാബു, സുലു

കോവിഡ്: എസ്​.പി ഓഫിസ്​ ജീവനക്കാരനും മാവൂർ സ്വദേശിനിയും മരിച്ചു

കോഴിക്കോട്: കോഴിക്കോട്ട് കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു. വടകര റൂറല്‍ എസ്.പി ഓഫിസിലെ ഹെഡ് ക്ലര്‍ക്ക് ബാലുശേരി വട്ടോളി സ്വദേശി ഷൈന്‍ ബാബു ‍(46), മാവൂർ പള്ളിയോൾ ചിറക്കൽതാഴം ചൊക്കത്ത് ബാബുവിൻെറ ഭാര്യ സുലു(49) എന്നിവരാണ് മരിച്ചത്. ഇവർ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ മാസം 13നാണ് ഷൈന്‍ ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്​ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ എസ്.പി ഓഫിസിലെ ജീവനക്കാരോട് ക്വാറന്‍റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

സുലുവിനെ അമിത രക്തസമ്മർദത്തെ തുടർന്ന് നേരത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർക്കും രോഗം സ്ഥിരീകരിച്ചത്. ഭർത്താവും രണ്ട് സഹോദരിമാരും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. മക്കൾ: അശ്വതി, ഐശ്വര്യ.

മാവൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് ബാധിച്ചുള്ള രണ്ടാമത്തെ മരണമാണിത്. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മാവൂർ കൽപ്പള്ളിയിൽ കൽപ്പള്ളി വീട്ടിൽ മൊയ്തീെൻറ ഭാര്യ സുലൈഖ (55) മേയ് 31ന് മരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.