28 ദിവസത്തെ ​നിരീക്ഷണ കാലയളവ്​ കഴിഞ്ഞവർക്കും കോവിഡ്​; ആശങ്കയോടെ ആരോഗ്യപ്രവർത്തകർ

കണ്ണൂർ: ജില്ലയിൽ ബുധനാഴ്ച കോവിസ് സ്​ഥിരീകരിച്ച ഏഴിൽ അഞ്ചു പേർക്കും വൈറസ് ബാധ കണ്ടെത്തിയത് നിരീക്ഷണ കാലാവധിക ്ക് ശേഷമാണെന്നത്​ ആശങ്ക ഉയർത്തുന്നു. നാലുപേർ ദുബൈയിൽനിന്ന് വന്നവരാണ്. ഇവർ വിമാനമിറങ്ങിയത് മാർച്ച് 19, 20, 22 തീയതിക ളിലാണ്. ഒരാൾ ഡൽഹിയിൽനിന്ന് വന്ന യുവതിയാണ്. മാർച്ച് 20ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട ഇവർ കണ്ണൂരിലെത്തിയത് 22നാണ്.

അതായത് എല്ലാവരിലും വൈറസ് ബാധ കണ്ടെത്തിയത് ഒരു മാസം തികയുമ്പോഴാണ്. വൈറസ് അകത്ത് കടന്നാൽ രോഗ ലക്ഷണങ്ങൾ പ്രകടമാ കുന്ന നിരീക്ഷണ കാലാവധി 28 ദിവസമാണ്. ഈ കാലാവധിയും കടന്നാണ് പലരിലും കോവിഡ് സ്ഥിരീകരിക്കുന്നത്. ചൊവ്വാഴ്ച രോഗം സ്ഥ ിരീകരിച്ച ഒമ്പത് പേർക്കും വൈറസ് ബാധ കണ്ടെത്തിയത് 28 ദിവസ നിരീക്ഷണ കാലാവധി ക്ക് ശേഷമാണ്.

കണ്ണൂർ ജില്ലയിൽ കോവിഡ്​ കേസുകളുടെ എണ്ണം കുറവില്ലാതെ തുടരുകയാണ്​. ബുധനാഴ്​ചയും സംസ്ഥാനത്ത്​ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​ ജില്ലയിലാണ്​. നാലുപേർ വിദേശത്തുനിന്നും ഒരാൾ ഡൽഹിയിൽനിന്നും എത്തി​. രണ്ടുപേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​.

കോളയാട്​, പത്തായക്കുന്ന്​്​, മൊകേരി, കണിച്ചാർ സ്വദേശികൾ ദുബൈയിൽനിന്നാണ്​ നാട്ടിലെത്തിയത്​. കോട്ടയം മലബാർ സ്വദേശിയായ 39കാരന​ും ഒമ്പത്​ വയസ്സുകാരിക്കുമാണ്​ സമ്പർക്കത്തിലൂടെ കോവിഡ്​ ബാധിച്ചത്​. ഏപ്രിൽ 18നാണ്​ ഇരുവരുടെയും സ്രവം അഞ്ചരക്കണ്ടി ട്രീറ്റ്​മ​​െൻറ്​ സ​​െൻററിൽ പരിശോധനക്കായി ശേഖരിച്ചത്​.

മാർച്ച്​ 19ന്​ കോളയാട്​ സ്വദേശിയായ 33കാരൻ എ.ഐ 938 വിമാനത്തിലും 20ന്​ പത്തായക്കുന്ന്​ സ്വദേശിയായ 57കാരൻ ഐ.എക്​സ്​ 344 വിമാനത്തിലും കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തി. 21ന്​ മൊകേരി സ്വദേശിയായ 58കാരൻ ഇ.കെ 532 വിമാനത്തിൽ കൊച്ചി വഴിയെത്തി.

ഇ.കെ 568 വിമാനത്തിൽ ബംഗളൂരു വഴിയാണ്​ കണിച്ചാർ സ്വദേശിയായ 30കാരൻ നാട്ടിലെത്തിയത്​. ചെങ്ങളായി സ്വദേശിനിയായ 25കാരി തിരുവനന്തപുരം സൂപ്പർഫാസ്​റ്റ്​ എക്​സ്​പ്രസിൽ (ട്രെയിൻ നമ്പർ 22634) ബി അഞ്ച്​ കോച്ചിലാണ്​ കണ്ണൂർ റെയിൽവേ സ്​റ്റേഷൻ വഴി നാട്ടിലെത്തിയത്​. ഏപ്രിൽ 20ന്​ കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ​ സാമ്പിൾ നൽകിയ ഇവർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്​.

കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 3336 പേരാണ്​. 45 പേര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ്​ ആശുപത്രിയിലും 21 പേര്‍ കണ്ണൂർ ജില്ല ആശുപത്രിയിലും മൂന്നുപേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 29 പേര്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മ​​െൻറ്​ സ​​െൻററിലുമാണ് നിരീക്ഷണത്തിലുള്ളത്.

ഇതുവരെ ജില്ലയില്‍നിന്ന്​ 2432 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 2202 എണ്ണത്തി​​​െൻറ ഫലം ലഭ്യമായി. ഇതില്‍ 2052 എണ്ണത്തി​​​െൻറ ഫലം നെഗറ്റീവ് ആണ്. 230 എണ്ണത്തി​​​െൻറ ഫലം ലഭിക്കാനുണ്ട്.

Tags:    
News Summary - covid cases are increasing in kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.