ആലുവ: കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ മുന്നറിയിപ്പ് അവഗണിച്ചവർക്കെതിരെ പോലീസ് കേസ്സ് എടുത്തു.
വിദേശങ്ങളിൽ നിന്ന് മടങ്ങി വന്ന് ഹോം കെയറിൽ കഴിഞ്ഞിരുന്ന രണ്ട് പേർ അരോഗ്യ പ്രവർത്തകരേയൊ മറ്റു ഗവൺമെൻറ് ഏജൻസികളെയൊ അറിയിക്കാതെ വിദേശത്തേക്ക് കടന്നിരുന്നു.
പറവൂർ സ്വദേശികളായ രണ്ട് സഹോദരങ്ങളാണ് കഴിഞ്ഞ ദിവസം യു.കെ യിലേക്ക് കടന്നത്. ഇവർക്കെതിരെ പറവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് അറിയിച്ചു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.