സംസ്ഥാനത്ത് 67 പേർക്ക് കൂടി കോവി‍ഡ്; ഒമ്പത്​ പുതിയ ഹോട്ട്​സ്​പോട്ടുകൾ

തിരുവനന്തപുരം: ചൊവ്വാഴ്​ച കേരളത്തില്‍ 67 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും കണ്ണൂരില്‍ എട്ടും കോട്ടയത്ത്​ ആറും എറണാകുളം, മലപ്പുറം ജില്ലകളില്‍ അഞ്ച്​ വീതവും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നാലുപേര്‍ക്ക് വീതവും ആലപ്പുഴ, കാസർകോട്​ ജില്ലകളില്‍ നിന്നുള്ള മൂന്നുപേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. 

ഇതില്‍ 27 പേര്‍ വിദേശത്തുനിന്നും (യു.എ.ഇ-16, മാലി ദ്വീപ്-9, കുവൈറ്റ്-1, ഖത്തര്‍-1) 33 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും (മഹാരാഷ്​ട്ര-15, തമിഴ്‌നാട്-9, ഗുജറാത്ത്-5, കര്‍ണാടക-2, ഡല്‍ഹി-1, പോണ്ടിച്ചേരി-1) വന്നതാണ്. ഏഴുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 4 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും കോട്ടയം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. എറണാകുളം (ഒരാള്‍ പാലക്കാട് സ്വദേശി), മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍നിന്നും രണ്ടുപേരുടെ വീതവും ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് (മലപ്പുറം സ്വദേശി) ജില്ലകളില്‍നിന്ന്​ ഒരാളുടെ വീതവും പരിശോധന ഫലമാണ് നെഗറ്റീവ് ആയത്. കോവിഡ്-19 രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശിനി ഇന്നലെ നിര്യാതയായി. ഇതോടെ 415 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 542 പേര്‍ ഇതുവരെ കോവിഡില്‍നിന്ന്​ മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 8721 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്​റ്റ്​ വഴി 86,574 പേരും റെയില്‍വേ വഴി 5363 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,02,279 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,04,336 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,03,528 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറ​ൈൻറനിലും 808 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 186 പേരെയാണ് ചൊവ്വാഴ്​ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1393 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 56,704 വ്യക്തികളുടെ (ഓഗ്‌മ​െൻറഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനക്ക്​ അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 54,836 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സ​െൻറനല്‍ സര്‍വൈലന്‍സി​​െൻറ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണന ഗ്രൂപ്പുകളില്‍നിന്ന് 8599 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 8174 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ചൊവ്വാഴ്​ച ഒമ്പത്​ പ്രദേശങ്ങളെ കൂടി ഹോട്ട്സ്‌പോട്ടുകളാക്കി. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ, ചെറുകുന്ന്, കാസർകോട്​ ജില്ലയിലെ വോര്‍ക്കാടി, മീഞ്ച, മംഗല്‍പാടി, കോട്ടയം ജില്ലയിലെ പായിപ്പാട്, പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി, മണ്ണാര്‍ക്കാട് നഗരസഭ, ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല എന്നിവയാണ് പുതിയ ഹോട്ട്സ്‌പോട്ടുകള്‍. നിലവില്‍ ആകെ 68 ഹോട്ട്സ്‌പോട്ടുകളാണുള്ളത്.

Tags:    
News Summary - Covid 67 more case on 26-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.