കോവിഡ്​ വ്യാപനം: 23 ബെവ്​കോ ഔട്ട്​ലെറ്റുകൾ അടച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്ന്​ ബിവറേജസ്​ കോർപറേഷന്‍റെ (ബെവ്​കോ) 23 മദ്യവിൽപന ശാലകളും നാല്​ വെയർഹൗസുകളും അടച്ചു. തൃപ്പൂണിത്തുറ, വയനാട്, പെരുമ്പാവൂർ, തൊടുപുഴ വെയർഹൗസുകളാണ് അടച്ചത്​.

ഏറ്റവുമധികം മദ്യവിൽപനശാലകൾ അടച്ചത്​ തിരുവനന്തപുരം ജില്ലയിലാണ് -ഏഴെണ്ണം​. പകുതിയിലധികം ജീവനക്കാർക്ക്​ കോവിഡ്​ ബാധിച്ചതിനെ തുടർന്നാണിത്​.

Tags:    
News Summary - covid: 23 Bevco outlets closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.