പത്തനംതിട്ട: കോവിഡ് വൈറസ് ബാധിതർ സ്പർശിക്കുന്നയിടങ്ങളിൽ രോഗാണുക്കൾ 24- 46 മണി ക്കൂർവരെ തങ്ങിനിൽക്കും. എന്നാൽ, അന്തരീക്ഷത്തിൽ തങ്ങിനിൽക്കില്ല. രോഗിയുമായി ഒരു മ ീറ്റർ അകലം പാലിച്ചാൽ രോഗവ്യാപനം തടയാം.
രോഗി തുമ്മുേമ്പാഴോ ചുമക്കുേമ്പാഴോ അ ന്തരീക്ഷത്തിൽ കലരുന്ന രോഗാണു അപ്പോൾ തന്നെ നശിച്ചുക്കും. നേരിയ തോതിലായാലും സ്രവം വ ീണിടത്ത് രോഗാണുക്കൾ 24 - 46 മണിക്കൂർവരെ തങ്ങിനിൽക്കുമെന്ന് ആരോഗ്യവകുപ്പ് തിരുവ നന്തപുരം ജില്ല സർവെയ്ലൻസ് ഓഫിസർ ഡോ. സി.എസ്. നന്ദിനി ‘മാധ്യമ’ത്തോട് പറഞ്ഞു.
രോഗികൾ സ്പർശിച്ചയിടത്തും രോഗാണുക്കൾ തങ്ങിനിൽക്കും. സ്പർശിച്ച പ്രതലം ഗ്ലാസ്, ലോഹം, ഭിത്തിപോലുള്ള കട്ടികൂടിയ ഇടങ്ങളാണെങ്കിൽ 24 മണിക്കൂറും തുണി, പേപ്പർ തുടങ്ങി മൃദുവായ സ്ഥലങ്ങളാണെങ്കിൽ 46 മണിക്കൂർവരെയും രോഗാണുക്കൾ തങ്ങിനിൽക്കുകയും പകരുകയും ചെയ്യാം. രോഗികളെ സ്പർശിക്കുന്നവരിൽനിന്ന് അപ്പോൾ തെന്ന രോഗാണു വ്യാപനം ഉണ്ടാകാം. വളർത്തുമൃഗങ്ങളിലേക്കും രോഗം പടരാം.
നിർദേശം ലംഘിച്ചാൽ കർശന നടപടി
തിരുവനന്തപുരം: കോവിഡ്-19 ബാധയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കർശന നടപടിക്കൊരുങ്ങി ആേരാഗ്യവകുപ്പ്. യാത്രാവിവരം റിപ്പോര്‍ട്ട് ചെയ്യാത്തവരും കുടുങ്ങും. ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്, ജപ്പാന് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ നിര്‍ബന്ധമായും വിമാനത്താവളങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും സ്വയം റിപ്പോര്‍ട്ട് ചെയ്യണം. അല്ലാത്തവര്‍ക്കെതിരെ മനഃപൂര്‍വം പകര്‍ച്ചവ്യാധി പടര്‍ത്തുന്നതായി കണക്കാക്കി കേസെടുക്കും.
പിഴയും ശിക്ഷാനടപടിയും ഉണ്ടാകും. ചെറിയ വിഭാഗം വിമാനത്താവളത്തിലോ ഹെല്‍ത്ത് ഡെസ്കിലോ റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുെവക്കുകയാണ്. രോഗലക്ഷണങ്ങള്‍ മറയ്ക്കുന്നതിന് സ്വയം മരുന്ന് കഴിക്കുകയും ആരോഗ്യ ഉപദേശങ്ങള്‍ പാലിക്കാതിരിക്കുകയും മറ്റ് കുടുംബങ്ങളെ കാണുകയും പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ് സർക്കാർ കർക്കശനടപടിക്ക് ഒരുങ്ങുന്നത്.
മാസ്കിനും സാനിറ്റൈസറിനും ക്ഷാമം; ഉള്ളതിന് തീവില
കൊച്ചി: കോവിഡ്, പക്ഷിപ്പനി പ്രതിരോധത്തിനായുള്ള മാസ്ക്, സാനിറ്റൈസര്‍ എന്നിവക്ക് ക്ഷാമവും ഉള്ളതിന് തീവിലയും. എൻ-95 മാസ്കുകൾ ചൈനയിലേക്ക് വൻതോതിൽ കയറ്റുമതി ചെയ്തതാണ് ക്ഷാമത്തിനിടയാക്കിയത്. പല മെഡിക്കൽ ഷോപ്പുകളിലും മാസ്ക് വില നാലിരട്ടിയോളമായി. ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയെങ്കിലും ഫലമില്ല.
രണ്ടുമാസം മുമ്പ് 50 രൂപയുണ്ടായിരുന്ന എൻ-95 മാസ്കിന് ഇപ്പോൾ 200- 300 വരെയാണ് വില. നാലും അഞ്ചും രൂപക്ക് കിട്ടിയിരുന്ന സർജിക്കൽ മാസ്ക് 20- 30ഉം രൂപക്കാണ് വിൽക്കുന്നത്. സംസ്ഥാനത്ത് വിതരണത്തിനെത്തിയ എൻ-95 മാസ്ക് പല ഏജൻറുമാരും മൊത്തമായി വാങ്ങി ചൈനയിലേക്ക് കയറ്റിയയക്കുകയായിരുന്നു. പിന്നീട് കാര്യമായ ഇറക്കുമതി ഉണ്ടായുമില്ല. 100 ഡിസ്പോസബിള്‍ മാസ്കുകളടങ്ങിയ പാക്കിന് 2000 രൂപയാണ്. എന്‍-45 മുഖാവരണത്തിന് 75 രൂപയുണ്ടായിരുന്നത് 400 രൂപയോളമായി.
ഓണ്‍ലൈന്‍ വിപണിയില്‍ 600 രൂപവരെയാണ് വില. കൈകള്‍ അണുവിമുക്തമാക്കാനുള്ള സാനിറ്റൈസറുകള്‍ക്കും വില ഉയര്‍ന്നു. ശരീരത്തില്‍നിന്ന് സുരക്ഷിത അകലത്തില്‍ പിടിച്ച് ശരീരോഷ്മാവ് അളക്കുന്ന ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകളുടെയും വില ഉയര്‍ന്നു. 500- 800 രൂപയുണ്ടായിരുന്ന ഇവക്കിപ്പോള് 2500 രൂപയാണ്.
Latest Video
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.