സംസ്ഥാനത്ത് 339​ പേർക്ക്​ കോവിഡ്​; 133  പേർക്ക്​ സമ്പർക്കത്തിലൂടെ രോഗബാധ

തി​രു​വ​ന​ന്ത​പു​രം: ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ച്​ സം​സ്​​ഥാ​ന​ത്ത്​ 339 പേ​ര്‍ക്കു​കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 140 പേ​ര്‍ക്ക്​ സ​മ്പ​ര്‍ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം. സൂ​പ്പ​ർ സ്​​പ്രെ​ഡ്​ ന​ട​ന്ന തി​രു​വ​ന​ന്ത​പു​ത്ത്​ 95 പേ​ർ​ക്ക്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 92 പേ​ർ​ക്കും സ​മ്പ​ർ​ക്കം വ​ഴി​യാ​ണ്. തൃ​ശൂ​രി​ൽ മൂ​ന്നും ഇ​ടു​ക്കി​യി​ൽ ഒ​ന്നും അ​ട​ക്കം നാ​ല്​ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും സ്​​ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 117 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 74 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. 
തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ഒ​രു ബി.​എ​സ്.​എ​ഫ് ജ​വാ​നും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ഒ​രു ഡി.​എ​സ്.​സി ജ​വാ​നും ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ര​ണ്ട്​ ഇ​ന്തോ-​ടി​ബ​ത്ത​ന്‍ ബോ​ര്‍ഡ​ര്‍ പൊ​ലീ​സി​നും രോ​ഗം ബാ​ധി​ച്ചു.
149 പേ​ർ​ക്ക്​ രോ​ഗം ഭേ​ദ​മാ​യി. 2795 പേ​രാ​ണ് ഇ​നി രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ. 471 പേ​രെ​യാ​ണ് വ്യാ​ഴാ​ഴ്​​ച ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. 

തിരുവനന്തപുരം 95, കൊല്ലം 10 , കോട്ടയം 7 , പത്തനംതിട്ട 7 , ഇടുക്കി 20, ആലപ്പുഴ 22 , എറണാകുളം 12 , തൃശൂർ 27 , പാലക്കാട് 50, മലപ്പുറം 55, കോഴിക്കോട്​ 8 , കണ്ണൂർ 8 , വയനാട് 7​ , കാസർകോട് 11​ എന്നിങ്ങനെയാണ്​ വിവിധ ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ.

സംസ്ഥാനം സമൂഹവ്യാപനത്തിലേക്ക്​ കടക്കുകയാണ്​. കോവിഡ്​ പ്രതിരോധത്തിൽ നിർണായക ഘട്ടത്തിലാണ്​. നഗരങ്ങളിൽ സൂപ്പർ സ്​പ്രഡിന്​ സാധ്യതയുണ്ട്​. സംസ്ഥാനത്ത്​ നിയന്ത്രണങ്ങൾ എപ്പോൾ വേണമെങ്കിലും കടുപ്പിച്ചേക്കാം. ആശങ്ക തലസ്ഥാനത്ത്​ മാത്രമല്ല നില നിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

181 ഹോട്ട്​സ്​പോട്ടുകളാണ്​ സംസ്ഥാനത്ത്​ നിലവിലുള്ളത്​. റിവേഴ്​സ്​ ക്വാറൻറീൻ കർശനമായി പാലിക്കണം. റിവേഴ്​സ്​ ക്വാറൻറീനിലുള്ള ആളുകളുള്ള വീടുകളിലേക്കുള്ള സന്ദർശനം പരമാവധി ഒഴിവാക്കുകയാണ്​ നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Full View
Tags:    
News Summary - Covid 19 updates-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.