Posted On
date_range Updated On
date_range കോവിഡ് പ്രതിരോധ വീഴ്ച: 25ന് സംസ്ഥാനത്ത് യു.ഡി.എഫ് സത്യഗ്രഹം
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിലെ സംസ്ഥാന സർക്കാറിന്‍റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി യു.ഡി.എഫ് സത്യഗ്രഹം. ഈ മാസം 25ന് സംസ്ഥാനത്ത് യു.ഡി.എഫ് സത്യഗ്രഹ സമരം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു.
യു.ഡി.എഫ് സമരം ഫോട്ടോയിൽ വരാനുള്ള ശ്രമമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശത്തിനെതിരെയും ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ഫോട്ടോയിൽ കൊലക്കേസ് പ്രതി ഇടംപിടിച്ചതോർക്കണമെന്ന് ചെന്നിത്തല പറഞ്ഞു.
കേരളം മുഴുവൻ കോൺഗ്രസ് പ്രവർത്തകർക്കെതിരെ സർക്കാർ കേെസടുക്കുന്നു. ടി.പി വധക്കേസ് പ്രതിയുടെ സംസ്കാരത്തിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തിട്ടും കേസെടുത്തില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.