കൊച്ചിയിൽ കർശന നിയന്ത്രണം, അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന്​ നിർദേശം

കൊച്ചി: എറണാകുളം മാർക്കറ്റിലെ കൂടുതൽപേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ കൊച്ചിയിൽ കർശന നിയന്ത്രണം. ജനങ്ങളോട്​ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും കോവിഡ്​ നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വി.എസ്​. സുനിൽകുമാർ അറിയിച്ചു. 

രോഗലക്ഷണമുള്ളവർ ഉടൻ തന്നെ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണം. സാമൂഹിക അകലം കർശനമാക്കും. മാസ്​ക്​ ധരിക്കാത്തവർ​ക്കെതിരെ നടപടി സ്വീകരിക്കും. ആൾക്കൂട്ടം അനുവദിക്കില്ല. അഗ്​നിരക്ഷ സേനയുടെ സഹായത്തോടെ എറണാകുളം മാർക്കറ്റ്​ അണുവിമുക്തമാ​ക്കുമെന്നും മന്ത്രി പറഞ്ഞു. 

എറണാകുളം മാർക്കറ്റുമായി ബന്ധപ്പെട്ട്​ കോവിഡ്​ ബാധിച്ചവരുടെ എണ്ണം ഒമ്പതായി. ബുധനാഴ്​ച ജില്ലയിൽ 12 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. സമ്പർക്കത്തിലൂടെ  രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാനാണ്​ ജില്ല ഭരണകൂടത്തി​​​െൻറ നീക്കം. എറണാകുളം മാർക്കറ്റിനൊപ്പം തോപ്പുംപടി കൂടി കണ്ടെയ്​ൻമ​​െൻറ്​ സോണുകളാക്കുകയും ചെയ്​തു. 

Tags:    
News Summary - Covid 19 Strict Restrictions in Kochi -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.