പേരൂർക്കട ജനറൽ ആശുപത്രിയിലെ രണ്ട്​ വാർഡുകൾ അടച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ച വൈദികന്​ രോഗം പകർന്നത്​ എവിടെനിന്നെന്ന്​​ കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്​. വൈദികന്​ കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തിൽ ചികിത്സ തേടിയിരുന്ന പേരൂർക്കട ജനറൽ ആശുപത്രിയിലെ രണ്ട്​ വാർഡുകൾ അടച്ചു.

വൈദികനുമായി സമ്പർക്കം പുലർത്തിയ 19 ഡോക്​ടർമാർ ക്വാറൻറീനിൽ പ്രവേശിച്ചു. മെഡിക്കൽ കോളജിലെ 10 ഡോക്​ടർമാരും ആശുപത്രിയിലെ ഒമ്പത്​ ഡോക്​ടർമാരുമാണ്​ നിരീക്ഷണത്തിൽപോയത്​. 13 ജീവനക്കാരും നിരീക്ഷണത്തിലുണ്ട്​. 

തിരുവനന്തപുരം മെഡിക്കൽ കോളജി​ലും പേരൂർക്കട ജനറൽ ആശുപത്രിയിലുമാണ്​ ഒന്നരമാസമായി വൈദികൻ ചികിത്സ തേടിയിരുന്നത്​. അതേസമയം പുറ​ത്തുനിന്ന്​ രോഗം പകരാൻ സാധ്യതയില്ലെന്ന്​ വൈദികൻെറ ബന്ധുക്കൾ പറഞ്ഞു. 

വാഹനാപകടത്തിൽ​പ്പെട്ട വൈദികനെ ഏപ്രിൽ 20നാണ്​ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഒരു മാസത്തെ ചികിത്സക്ക്​ ശേഷം മേയ്​ 20ന്​ പേരൂർക്കട താലൂക്ക്​ ആശുപത്രിയിലേക്ക്​ മാറ്റി. ഇതിനിടെ ശ്വാസകോശ രോഗങ്ങൾ മൂർച്ഛിച്ചതോടെ മേയ്​ 30ന്​ വീണ്ടും മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്​ച വൈദികൻ മരിച്ചു. 


 

Tags:    
News Summary - Covid 19 Peroorkkada General Hospitals Two Ward Cosed -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.