കോവിഡിനെ അകറ്റാൻ ​തൊഴിലുറപ്പ്​ തൊഴിലാളികൾക്കും നിർദേശം

കോഴിക്കോട്​: ​കേരളത്തിൽ കോവിഡ്​ വ്യാപിക്കുന്ന സാഹചര്യത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്​ പദ്ധതി തൊഴിലാളികൾക്കായി നിർദേശങ്ങൾ പുറത്തിറക്കി. രോഗം പടരാതിരിക്കാൻ ജോലി സ്​ഥലത്ത്​ തൊഴിലാളികൾ പാ​ലിക്കേണ്ട നിർദേശങ്ങളാണ്​ ഇവ​. ഇതു സംബന്ധിച്ച്​ മലപ്പുറം ജില്ല കലക്​ടറുടെ ഫേസ്​ബുക്ക്​ പേജിലാണ്​ നിർദേശങ്ങൾ പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​.

പ്രവൃത്തി ആരംഭിക്കുന്നതിന്​ മുമ്പായി എല്ലാ ​തൊഴിലാളികളും കൈ നന്നായി സോപ്പിട്ട്​ കഴുകണം. വിശ്രമവേളകളിലും ഭക്ഷണം കഴിക്കുന്നതിന്​ മുമ്പും വീട്ടിലെത്തിയ ​ശേഷവും ഇത്​ ആവർത്തിക്കണം. പണിക്കിടയിൽ വിയർപ്പ്​ തുടക്കാനും ചുമക്കു​േമ്പാൾ വായ്​ മൂടാനും നിർബന്ധമായും തോർത്ത്​ ഉപയോഗിക്കണം. ദിവസവും ഇത്​ കഴുകി വൃത്തിയാക്കുകയും ​വേണം.

Full View

പണി സ്​ഥലത്ത്​ ​സോപ്പിട്ട്​ കൈകഴുകാനുള്ള സൗകര്യം മേറ്റി​​​​െൻറ നേതൃത്വത്തിൽ ഒരുക്കണം. ഇതി​നാവശ്യമായ ചിലവ്​ എൻ.ആർ.ഇ.ജി.എസ്​ ഫണ്ടിൽ നിന്നും ഉപയോഗപ്പെടുത്താം. വർക്ക്​ സൈറ്റിൽ ഇത്തരം സംവിധാനങ്ങൾ ഒരുക്കിയിട്ടു​ണ്ടോ എന്ന്​ പരിശോധിക്കേണ്ട ഉത്തരവാദിത്തം എ.ഇ അല്ലെങ്കിൽ ഓവർസിയർമാർക്കായിരിക്കും. വീഴ്​ച വരുത്തുന്ന ജീവനക്കാരുടെ പേരിൽ കർശന നടപടി സ്വീകരിക്കുമെന്നും പറയുന്നു.

Tags:    
News Summary - Covid 19 NREGA Workers Instructions -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.