കാസർകോട് കോവിഡ് ബാധിതരുടെ പട്ടിക പുറത്ത്

കാസർകോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കാസർകോട് ജില്ലയിലെ രോഗബാധിതരുടെ പട്ടിക പുറത്തായി. ജില്ല മെഡിക്കൽ ഓഫിസർ പൊലീസിന് നൽകിയ പട്ടികയാണ് പുറത്തായത്. രോഗബാധിതരുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന പട്ടിക പുറത്തായത് വിവാദമായിരിക്കുകയാണ്.

പട്ടിക പുറത്തുവിട്ടത് ആരോഗ്യവകുപ്പ് അല്ലെന്നും സ്പെഷൽ ബ്രാഞ്ചിന് നൽകിയ പട്ടികയാണ് പുറത്തായതെന്നും ഡി.എം.ഒ രാംദാസ് പറഞ്ഞു. പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവയടങ്ങിയ പട്ടികയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവത്തിൽ ഡി.എം.ഒ പൊലീസിന് പരാതി നൽകി.

ചിലരുടെ പേരുവിവരങ്ങൾ ഒഴിവാക്കിയാണ് പട്ടിക പുറത്തുവിട്ടതെന്നും ഇത് ദുരുദ്ദേശപരമാണെന്നും ആരോപണമുണ്ട്.

പട്ടിക പുറത്തുവിട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു.

കാസര്‍കോട് ജില്ലയില്‍ വെള്ളിയാഴ്ച 34 പേരുടെ പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 81 ആയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരള കേന്ദ്ര സര്‍വകലാശാലയെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റാനും കാസർകോട് മെഡിക്കൽ കോളജ് ആശുപത്രി ഉടൻ പ്രവർത്തന സജ്ജമാക്കാനും തീരുമാനിച്ചിരിക്കുകയാണ്. ജില്ലയിൽ ലോക്ഡൗൺ നിർദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - covid 19 kerala updates -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.