മലയാളി ഇറ്റലിയില്‍ മരിച്ചു; കോവിഡ്-19 ആണെന്ന് സംശയം

ചങ്ങനാശ്ശേരി: കോട്ടയം ചങ്ങനാ​ശ്ശേരി സ്വദേശി ഇറ്റലിയില്‍ മരിച്ചു. ചങ്ങനാശ്ശേരി കടമാഞ്ചിറ മാറാട്ടുകളത്തില്‍ പരേതനായ കുറുവച്ചന്റെ മകന്‍ ജോജി (57) ആണ് മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. കോവിഡ്-19 രോഗ ബാധിതനായി ഒരാഴ്ചയായി ഇറ്റലിയിലെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു ജോജിയെന്ന് നാട്ടില്‍ അഭ്യൂഹമുണ്ട്.

അസുഖ ബാധയെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന സമയത്ത് ജോജി കടമാഞ്ചിറയിലെ സഹോദരനോട് അസുഖമായി വീട്ടിലാണെന്നും മരണപ്പെട്ടു പോവാനാണ് സാധ്യതയെന്നും പറഞ്ഞിരുന്നതായും നാട്ടിലുള്ളവര്‍ പറയുന്നുണ്ട്. എന്നാല്‍ മരണം സംഭവിച്ച ശേഷം സഹോദരന്‍ ഇത് നിഷേധിച്ചിട്ടുണ്ട്.

ഇറ്റലിയിലെ ഇയാളുടെ താമസ സ്ഥലത്ത് മരിച്ച നിലയിലാണ് ജോജിയെ കണ്ടത്. 20 വര്‍ഷമായി ഇറ്റലിയിൽ ജോലി ചെയ്​തുവരികയായിരുന്നു ഇയാള്‍. ഏഴ് മാസം മുമ്പ് മാതാവിൻെറ മരണത്തെ തുടര്‍ന്ന് നാട്ടിലെത്തി മടങ്ങി. ബന്ധുക്കള്‍ കടമാഞ്ചിറയില്‍ താമസമുണ്ട്. സംസ്‌കാര ചടങ്ങുകള്‍ ഇറ്റലിയില്‍ നടക്കും. ഭാര്യ: പരേതയായ ജെസമ്മ, മക്കള്‍: അപ്പു(ജര്‍മ്മനി), അമല്‍(മദ്രാസ്).

Tags:    
News Summary - Covid 19 kerala native death-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.