കോഴിക്കോട്: കോവിഡ് വ്യാപനം തടയാന്‍ ആരോഗ്യവകുപ്പ് നല്‍കുന്ന എല്ലാ നിർദേശങ്ങളും പൂർണമായും പാലിക്കണമെന്നും ധ ാരാളം ആളുകള്‍ ഒത്തുചേരുന്ന പള്ളികളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍വരുത്തി അതിജാഗ്രത പാലിക്കണമെന്നും മുസ്ലിം ന േതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്, എം.ഐ. അബ്ദുല്‍ അസീസ്, ടി.പി. അബ്ദുല്ലക്കോയ മദനി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, സി.പി. ഉമ്മര്‍ സുല്ലമി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, എ. നജീബ് മൗലവി, ഹാഷിം അല്‍ഹദ്ദാദ്, കടക്കല്‍ അബ്ദുൽ അസീസ് മൗലവി, ഡോ. ഫസല്‍ ഗഫൂര്‍, സി.പി. കുഞ്ഞിമുഹമ്മദ് തുടങ്ങിയവർ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പനി, ചുമ, തുമ്മല്‍, ജലദോഷം തുടങ്ങിയ രോഗമുള്ളവരും വേഗത്തില്‍ രോഗം പടരാന്‍ സാധ്യതയുള്ള പ്രായമേറിയവരും കുട്ടികളും പൊതു കൂടിച്ചേരലുകള്‍ ഒഴിവാക്കണം. വിദേശത്തുനിന്ന് എത്തിയ ആളുകള്‍ രണ്ടാഴ്ച പുറത്തിറങ്ങരുതെന്ന നിർേദശം പാലിക്കണം. വെള്ളം, ഭക്ഷണം, വസ്ത്രം എന്നിവ ഉപയോഗിക്കുന്നതിലും നിർദേശങ്ങള്‍ പാലിക്കണം. പള്ളി പരിസരങ്ങളും മറ്റു പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുകയും ശുചീകരണത്തിന് ഹാന്‍ഡ് വാഷ്, സോപ്പ് തുടങ്ങിയവ ഉപയോഗിക്കുകയും ചെയ്യണം.
വീടുകളില്‍നിന്ന് വുളൂഅ് എടുത്തുവരുന്നതാണ് ഉചിതം. നമസ്‌കാരപ്പായയും മുസല്ലയും ഇടക്കിടെ വൃത്തിയാക്കുകയും വെയില്‍ കൊള്ളിക്കുകയും വേണം. നമസ്‌കരിക്കാന്‍ സ്വന്തം മുസല്ലയുമായി വരുന്നതാണ് നല്ലത്. ജുമുഅയിലും ജമാഅത്തുകളിലും സുന്നത്തുകളും ആദാബുകളും പൂര്‍ത്തീകരിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ നിർവഹിക്കാന്‍ ശ്രദ്ധിക്കണം. പൊതു ക്ലാസുകളും പൊതു സദസ്സുകളും സംഘടിപ്പിക്കുന്നത് ഒഴിവാക്കണം. മനുഷ്യെൻറ ആരോഗ്യത്തിനും ജീവനും ഏറെ വിലകല്‍പിക്കുന്ന ഇസ്ലാമിെൻറ നിർദേശങ്ങള്‍ പാലിച്ച് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ആത്മാർഥമായി പ്രാർഥിക്കുകയുമാണ് ചെയ്യേണ്ടതെന്നും നേതാക്കള്‍ ഉണര്‍ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.