തിരുവനന്തപുരം: കോവിഡ് കേസ് വർധിക്കുന്നതിെൻറയും സ്ഥിതി രൂക്ഷമാവുമെന്ന ശാസ്ത്രീയ വിലയിരുത്തലുകളുടെയും പശ്ചാത്തലത്തിൽ സംസ്ഥാനം ‘പ്ലാൻ സി’ യിലേക്ക്. അടിസ്ഥാന സൗകര്യം വർധിപ്പിച്ചും സ്വകാര്യ ആശുപത്രികളുടെയടക്കം സഹകരണത്തോടെ ചികിത്സ സൗകര്യം വ്യാപിപ്പിച്ചുമാവും ഇത് സാധ്യമാക്കുക.
രോഗവ്യാപനവും കേരളത്തിലേക്ക് പ്രതീക്ഷിക്കുന്ന മടങ്ങിവരവും കണക്കിലെടുത്ത് ജൂൺ 30 ഒാടെ പ്രതിദിന കേസുകൾ 169 വരെയായേക്കുമെന്നാണ് സർക്കാർ നിഗമനം. ജൂലൈ 31ന് പ്രതിദിന കേസ് 272 ഉം ആഗസ്റ്റ് അവസാനം 342 ഉം ആയേക്കും. ആഗസ്റ്റ് അവസാനം ആകെ കേസ് 18,000 ആയേക്കുമെന്നും മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇൗ സാഹചര്യത്തിലാണ് പ്രതിരോധദൗത്യം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.
സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പുവരുത്തുന്നതിന് മന്ത്രി കെ.കെ. ശൈലജ വിഡിയോ കോൺഫറൻസ് നടത്തിയിരുന്നു. അത്യാവശ്യഘട്ടത്തിൽ ലാബ്, വെൻറിലേറ്റര്‍ ഉള്‍പ്പെടെ സേവനങ്ങള്‍ നല്‍കാമെന്ന് മനേജ്മെൻറുകൾ ഉറപ്പുനൽകിയിട്ടുണ്ട്. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ 13 ലക്ഷം ജീവനക്കാർക്കും ആരോഗ്യപ്രവർത്തകർക്കും രണ്ട് ഘട്ടങ്ങളിലേക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. അടിയന്തര സാഹചര്യം നേരിടുന്നതിന് പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം സ്ഥലം കണ്ടെത്തി. അത്യാവശ്യമില്ലാത്ത വിഭാഗങ്ങള്‍ ഒഴിപ്പിച്ച് രോഗികളുടെ എണ്ണം കുറച്ച് സൗകര്യമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.