വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പ്രവാസികൾക്കായി തുറന്നുനൽകും -എം.ഐ. അബ്ദുൽ അസീസ്

കോഴിക്കോട്: ജമാഅത്തെ ഇസ്​ലാമി പ്രവർത്തകരുടെ മുൻകയ്യിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പ്രവാസികളുടെ ക്വാറന്‍റീ ൻ സൗകര്യത്തിനായി വിട്ടുനൽകുമെന്ന് കേരള അമീർ എം.ഐ. അബ്ദുൽ അസീസ്.

പുതിയ സാഹചര്യത്തിൽ പ്രവാസികളുടെ പ്രശ്നം മുഖ്യമായി കണ്ട് പള്ളികളടക്കമുള്ള സംവിധാനങ്ങൾ അവരുടെ ക്വാറന്‍റീൻ ഇടങ്ങളാക്കി വികസിപ്പിക്കും.

പ്രവർത്തകരുടെ മുൻകയ്യിൽ പ്രവർത്തിക്കുന്ന ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും സന്നദ്ധ പ്രവർത്തകരും കോവിഡിനെതിരായ പ്രതിരോധത്തിൽ സർക്കാറിനൊപ്പം മുന്നിലുണ്ടാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - covid 19 jih will open mosque for quarantine purpose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.