കോഴിക്കോട്:ക്വാറൈൻറനിൽ കഴിയുന്നതിന് വേണ്ടി രണ്ട് കോടി രൂപയോളം ചെലവ് വരുന്ന 200 ഇഗ്ലു ലിവിങ് സ്പേസുകൾ സർക്കാ ർ ആശുപത്രികളിലേക്ക് സൗജന്യമായി നൽകുമെന്ന് ഡോ. ബോബി ചെമ്മണൂർ. എസിയിലും ഡിസിയിലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ എയർകണ്ടീഷൻഡ് പോർട്ടബിൾ ലിവിങ് സ്പേസ് ആണ് ഇഗ്ലു. ഇതു പ്രവർത്തിപ്പിക്കാൻ സാധാരണ വൈദ്യുതി ചാർജിെൻറ പത്തിലൊന്ന് ചെലവ് മാത്രമേ വരികയുള്ളൂ.
ഡോ. ബോബി ചെമ്മണൂർ, എഞ്ചിനീയർ ലതീഷ് വി.കെ (ബി ടെക്; എൻ.ഐ.ടി) ദുബൈ ഖലീജ് ടൈംസ് മുൻ പത്രപ്രവർത്തകനായ ചാലക്കൽ ലാസർ ബിനോയ് എന്നിവരാണ് ഇഗ്ലു എന്ന ഈ നൂതന ആശയത്തിന് പിന്നിൽ. ഇവ കൈമാറുന്നതിനായി ഡി.എം.ഒയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്.
കൂടാതെ, ടോയ്‌ലെറ്റും, വിരസത ഒഴിവാക്കാൻ ടിവിയും, വെർച്യുൽ റിയാലിറ്റി സൗകര്യങ്ങളുമുള്ള ഇഗ്ലുവിെൻറ പുതിയ വേർഷെൻറ ഡിസൈനിങ് നടന്നുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.