കോവിഡ്​ 19: പത്തനംതിട്ടയിൽ പത്ത് പേരുടെ​​ സാമ്പിളുകൾ നെഗറ്റീവ്​

പത്തനംതിട്ട: പത്തനംതിട്ടയിൽ കോവിഡ് 19 രോഗബാധിതരുമായി അടുത്ത് ഇടപഴകിയ 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇത് വലിയ ആശ്വാസം നല്‍കുന്നുവെന്ന് കലക്ടര്‍ പി.ബി നൂഹ് പറഞ്ഞു.

പത്തനംതിട്ടയില്‍ ഐസലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന 28 പ േരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കലക്ടര്‍ പറഞ്ഞു. നിലവില്‍ ജില്ലയില്‍ ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വലിയ അളവില്‍ പ്രാഥമിക സമ്പര്‍ക്കം ഉണ്ടായതിനാല്‍ കുറച്ച് ആളുകള്‍ കൂടി രോഗലക്ഷണങ്ങള്‍ കാണിച്ചേക്കാം. ഇങ്ങനെയുള്ളവരെ ആശുപത്രികളിലെ ഐസലേഷന്‍ വാര്‍ഡുകളിലേക്കു മാറ്റും.

രോഗലക്ഷണമുള്ള 24 പേരുടെ പരിശോധനാ ഫലത്തില്‍ ഇന്ന് ഉച്ചയ്ക്ക് ലഭിച്ചത് അഞ്ച് പേരുടെ ഫലമാണ്. ഇത് അഞ്ചും നെഗറ്റീവായിരുന്നു. വൈകുന്നേരത്തോടെ അഞ്ച് പേരുടെ കൂടി ഫലം ലഭിച്ചപ്പോള്‍ അവര്‍ക്കും വൈറസ് ബാധയില്ലെന്ന് തെളിഞ്ഞു. മാര്‍ച്ച് 10ന് സാമ്പിള്‍ അയച്ച 12 പേരുടെ ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ.

രോഗികളുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ റൂട്ട്മാപ്പ് പുറത്തുവിട്ടത് സഹായിക്കും. റൂട്ട് മാപ്പ് തയ്യാറാക്കിയതിന്റെ ഭാഗമായി ഇന്നലെ രാത്രി മാത്രം മുപ്പതോളം കോളുകള്‍ എത്തി. രോഗികള്‍ സന്ദര്‍ശിച്ച സ്ഥാപനങ്ങള്‍ നിലവില്‍ അടച്ചിടേണ്ട ആവശ്യമില്ല. നിലവില്‍ 900 പേരാണ് ജില്ലയില്‍ വീട്ടില്‍ ഐസലേഷനില്‍ കഴിയുന്നത്. ഇവരില്‍ ചിലര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിനാല്‍ അവരുടെ ലിസ്റ്റ് തയ്യാറാക്കി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവര്‍ പുറത്തിറങ്ങുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

Latest Video:

Full View
Tags:    
News Summary - covid 19: five samples negative in pathanamthitta -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.