കോവിഡ് 19: ജാഗ്രത കാർട്ടൂണുകളുമായി ഇബ്രാഹിം ബാദുഷ

ആലുവ: പൊതുജനങ്ങൾക്കായി കോവിഡ് 19 ജാഗ്രത കാർട്ടൂണുകളുമായി കാർട്ടൂണിസ്​റ്റ്​ ഇബ്രാഹിം ബാദുഷ. 'ആശങ്ക വേണ്ട , കരുതൽ മതി' എന്ന പേരിലാണ് വിവിധ കാർട്ടൂണുകൾ അദ്ദേഹം തയാറാക്കിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങൾ വഴിയാണ് ഇത് പ്രചരിപ്പിക്കുന്നത്. അധികൃതരുടെയും, ആരോഗ്യ വിദഗ്​ധരുടെയും നിർദേശങ്ങൾ ജനങ്ങൾക്ക് എളുപ്പത്തിൽ ഉൾക്കൊള്ളാൻ സഹായിക്കുന്ന വിധത്തിലാണ് കാർട്ടൂണുകൾ.

പൊതുസ്‌ഥലങ്ങളിൽ തുപ്പാതിരിക്കൽ, മാസ്ക് ധരിക്കേണ്ടതിൻറെ ആവശ്യകത, ഹസ്തദാനം ഒഴിവാക്കൽ, വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് തുടങ്ങിയ സന്ദേശങ്ങളാണ് കാർട്ടൂണുകളിലുള്ളത്. ഹാസ്യ രൂപത്തിലും ചില കാർട്ടൂണുകൾ അവതരിപ്പിച്ചിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധതയോടെ കാർട്ടൂണുകളും, കാരിക്കേച്ചറുകളും തായാറാക്കാറുള്ള ഇബ്രാഹിം ബാദുഷ ആലുവ തോട്ടുമുഖം സ്വദേശിയാണ്​. നേരത്തേയും ഇത്തരത്തിൽ നിരവധി കാർട്ടൂണുകൾ അദ്ദേഹം തയാറാക്കിയിരുന്നു.

വനിതാ ദിനത്തിൽ നിരവധി വിദ്യാർഥിനികളെ ഉൾപ്പെടുത്തി ‘സ്ത്രീ വര’ എന്ന പേരിൽ ചിത്രരചന പരിപാടി സംഘടിപ്പിച്ചിരുന്നു. പ്രളയാനന്തരം ഭീതിയിലാണ്ട വിദ്യാർഥികളുടെ മനസുകൾക്ക് ആശ്വാസമേകാൻ വിദ്യാലയങ്ങളിലും മറ്റുമായി നിരവധി കാർട്ടൂൺ രചന, പഠന ക്യാമ്പുകളും മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് ഗതാഗത ബോധവത്കരണ കാർട്ടൂണുകളും അദ്ദേഹം തയാറാക്കിയിരുന്നു.

Tags:    
News Summary - covid 19 cartoon ibrahim badhusha -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT