സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 10 പേർക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്ണൂരിൽ ഏഴ് പേർക്കും കാസ ർകോട് രണ്ട് പേർക്കും കോഴിക്കോട് ഒരാൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സ മ്മേളനത്തിൽ അറിയിച്ചു. ഇതിൽ ഏഴു പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 19 പേർ രോഗമുക്തി നേടിയതായും 1.23 ലക്ഷം പേ ർ ഇപ്പോൾ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് മുക്തരായ കാസർകോട്ടുകാരായ ദമ്പതികൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് കുഞ്ഞ് പിറന്നതായി മുഖ്യമന്ത്രി അറിയിച്ചു. അവരെ പരിചരിച്ച ഡോക്ടർമാരെയും നഴ്സുമാരെയും ആരോഗ്യപ്രവർത്തകരെയുമെല്ലാം മുഖ്യമന്ത്രി അഭിനന്ദിച്ചു.

ലോക്ഡൗൺ പടിപടിയായേ പിൻവലിക്കാവൂ എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു -മുഖ്യമന്ത്രി
ലോക്ഡൗൺ പടിപടിയായി മാത്രമേ നീക്കാവൂ എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. ലോക്ഡൗൺ ഒറ്റയടിക്ക് പിൻവലിക്കാൻ പാടില്ല. ഏപ്രിൽ 30 വരെ ലോക്ഡൗൺ തുടരണം. കോവിഡ് ഹോട്ട്സ്പോട്ടുകളിൽ ഏപ്രിൽ 30 വരെ നിയന്ത്രണം തുടരണം. നിയന്ത്രണങ്ങൾ തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണം. അന്തർ സംസ്ഥാന തൊഴിലാളികൾക്ക് നോൺസ്റ്റോപ്പ് ട്രെയിൻ അനുവദിക്കണം.
പ്രവാസികളെ സഹായിക്കാൻ നടപടിയെടുക്കണം. ഹ്രസ്വകാല വിസക്കാരെ തിരികെ എത്തിക്കണം. പ്രവാസികളുടെ കാര്യത്തിൽ ഒന്നിച്ചുനിന്ന് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുക എന്നതാണ് ഇപ്പോൾ മുന്നിലുള്ളവഴിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് കാലത്ത് സ്കൂളുകളിൽ ഫീസ് വാങ്ങേണ്ടതില്ല
കോവിഡ് കാലത്ത് സ്കൂളുകളിൽ ഫീസ് വാങ്ങേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ഘട്ടം കഴിഞ്ഞ ശേഷം അത്തരം കാര്യങ്ങൾ ആലോചിക്കാമെന്ന് പലവട്ടം പറഞ്ഞതാണ്. ഇപ്പോൾ വീണ്ടും ആവർത്തിക്കുന്നു. അൺഎയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകരടക്കം ജീവനക്കാർക്ക് ശമ്പളം നൽകുന്ന നിലപാടും മാനേജ്മെന്‍റ് സ്വീകരിക്കണം.

Tags:    
News Summary - Covdi 19 kerala update by pinarayi vijayan press meet-kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.