Posted On
date_range Updated On
date_range സിവിൽ സപ്ലൈസ് കോർപറേഷനിലെ കരാർ ജീവനക്കാരായ ഫാർമസിസ്റ്റുകളെ സ്ഥിരപ്പെടുത്തുന്നതിന് സ്റ്റേ
കൊച്ചി: സിവിൽ സപ്ലൈസ് കോർപറേഷനിലെ കരാർ ജീവനക്കാരായ ഫാർമസിസ്റ്റുകളെ സ്ഥിരപ്പെടുത്തുന്നത് ഹൈകോടതി സ്റ്റേ ചെയ്തു. കരാർ ജീവനക്കാരുടെ തസ്തികകളിലെ ഒഴിവ് പി.എസ്.സിയെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
പി.എസ്.സി റാങ്ക് പട്ടിക നിലനിൽക്കുന്ന സാഹചര്യം വിലയിരുത്തി ഒരു മാസത്തേക്കാണ് കരാറുകാരെ സ്ഥിരപ്പെടുത്തൽ തടഞ്ഞ് ഉത്തരവിട്ടത്. 2019 ജൂൺ 11ന് പി.എസ്.സി പ്രസിദ്ധീകരിച്ച പട്ടികയിലെ 64, 99 റാങ്കുകാരുടെ ഹരജിയിലാണ് സിംഗിൾ ബെഞ്ചിെൻറ ഇടക്കാല ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.