കെ.പി.സി.സി ഭാരവാഹി തെരഞ്ഞെടുപ്പ് സ്​റ്റേ ചെയ്യണമെന്ന ഹരജി തള്ളി

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി  തെരഞ്ഞെടുപ്പ് സ്​റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്​  നൽകിയ ഹരജി തള്ളി. കോൺഗ്രസ്​ പ്രവർത്തകനായ  എസ്. ബാഹുവാണ് ​െതരഞ്ഞെടുപ്പ് നിർത്തിവെക്കണമെന്നും സംഘടനയിൽ  സ്വജനപക്ഷപാതമുണ്ടെന്നും ആരോപിച്ച് ഹരജി  നൽകിയത്. ഇതിനെതുടർന്ന് കോടതി സെപ്​റ്റംബർ 28ന്​ ഇടക്കാല സ്​റ്റേ നൽകിയിരുന്നു.

എന്നാൽ, കോൺഗ്രസിന്​ സ്വന്തം ഭരണഘടന നിലവിലുണ്ടെന്നും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ കോടതികൾ  ഇടപെടാവൂ എന്ന്​ സുപ്രീംകോടതി വിധി  നിലനിൽക്കുന്നുണ്ടെന്ന് കെ.പി.സി.സിയുടെ അഭിഭാഷകർ വാദിച്ചു. ഇതു കണക്കിലെടുത്ത്​ തിരുവനന്തപുരം മുൻസിഫ്  കോടതി ഹരജി തള്ളുകയായിരുന്നു.

Tags:    
News Summary - Court Reject stay for KPCC Members Election -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.