ത്വലാഖിന്​ സാധുത തേടി യുവാവ്​ നൽകിയ ഹരജി തള്ളി 

മ​ല​പ്പു​റം: ത്വ​ലാ​ഖ് സാ​ധു​വാ​യി​ക്കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​ത്താ​വ് ന​ൽ​കി​യ ഹ​ര​ജി കു​ടും​ബ​കോ​ട​തി ത​ള്ളി. ഇ​സ്​​ലാ​മി​ക നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ്​ ഹ​ര​ജി മ​ല​പ്പു​റം കു​ടും​ബ​കോ​ട​തി ത​ള്ളി​യ​ത്. അ​രീ​ക്കോ​ട്​ സ്വ​ദേ​ശി​യും മു​തു​വ​ല്ലൂ​ർ സ്വ​ദേ​ശി​നി​യും ത​മ്മി​ലു​ള്ള വി​വാ​ഹ​മോ​ച​ന കേ​സി​ലാ​ണ്​ ജ​ഡ്​​ജി ര​മേ​ഷ്​​ഭാ​യു​ടെ വി​ധി.

ഖു​ർ​ആ​ൻ നി​ർ​ദേ​ശ​പ്ര​കാ​രം വി​വാ​ഹ​മോ​ച​ന​ത്തി​ന്​ മ​തി​യാ​യ കാ​ര​ണം വേ​ണം. ത്വ​ലാ​ഖ്​ ന​ട​ത്തു​ന്ന​തി​ന്​ മു​മ്പ്​ ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ മ​ധ്യ​സ്​​ഥ​ശ്ര​മം ന​ട​ക്ക​ണ​മെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​വ തെ​ളി​യി​ക്കാ​ൻ യു​വാ​വി​നാ​യി​ല്ല. ഇ​വ ര​ണ്ടും ഇ​ല്ലാ​തെ​യു​ള്ള ത്വ​ലാ​ഖാ​ണ്​ ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ ന​ട​ന്ന​തെ​ന്നും അ​തി​നാ​ൽ നി​യ​മ​സാ​ധു​ത ന​ൽ​കാ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി.

1994 മാ​ർ​ച്ച് 16നാ​ണ്​ ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​ത്. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക്​ ശേ​ഷം ഭ​ർ​ത്താ​വ്​ യു​വ​തി​യെ ഉ​പേ​ക്ഷി​ച്ചു. യു​വ​തി 2008ൽ ​കോ​ട​തി​യെ സ​മീ​പി​ച്ച്​ ഭ​ർ​ത്താ​വി​ൽ​നി​ന്ന്​ ജീ​വ​നാം​ശ​ത്തി​ന്​ അ​ർ​ഹ​ത നേ​ടി​യി​രു​ന്നു. 2012ൽ ​യു​വാ​വ്​ ത്വ​ലാ​ഖ്​ ന​ട​ത്തി രേ​ഖ​ക​ൾ അ​യ​ച്ചെ​ങ്കി​ലും കോ​ട​തി സ്വീ​ക​രി​ച്ചി​ല്ല. തു​ട​ർ​ന്ന്, ത്വ​ലാ​ഖി​ന്​ നി​യ​മ​സാ​ധു​ത തേ​ടി യു​വാ​വ്​ മ​ല​പ്പു​റം കു​ടും​ബ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇൗ ​അ​പേ​ക്ഷ​യാ​ണ്​ ഖു​ർ​ആ​ൻ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ചി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി കു​ടും​ബ​കോ​ട​തി ത​ള്ളി​യ​ത്. ഭ​ർ​ത്താ​വ് വേ​റെ മൂ​ന്ന്​ വി​വാ​ഹം ക​ഴി​ച്ചി​ട്ടു​ണ്ടെ​ന്നും യു​വ​തി കോ​ട​തി​യെ ബോ​ധി​പ്പി​ച്ചി​രു​ന്നു.   

Tags:    
News Summary - court dismiss plea on talq issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.