അഗളി: കനത്ത മഴയിൽ ഭവാനി കരകവിഞ്ഞതോടെ പുതൂരിൽ ദമ്പതികൾ തുരുത്തിൽ ഒറ്റപ്പെട്ടു. മണ്ണാർക്കാട് സ്വദേശികളായ സുഗുണനും ഭാര്യ വത്സമ്മയുമാണ് നാല് ദിവസമായി തുരുത്തിൽ അകപ്പെട്ടത്. ചൊവ്വാഴ്ച വൈകീേട്ടാടെയാണ് ഇവർ ഒറ്റപ്പെട്ട വിവരം പുറംലോകമറിഞ്ഞത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ചൊവ്വാഴ്ച രാത്രിയും തുടരുകയാണ്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. വത്സമ്മ രോഗബാധിതയാണ്. ഇരുവർക്കും അമ്പതിന് മുകളിൽ പ്രായമുണ്ട്.
അഗളി പഞ്ചായത്തിലെ ആറാം വാർഡിലെ പട്ടിമാളം ഊരിൽനിന്ന് ഒന്നര കിലോമീറ്റർ അകലെ ഭവാനിപ്പുഴക്ക് നടുവിലാണ് ഉദിക്കക്കാട് ദ്വീപ്. ഒന്നരയേക്കർ വരുന്ന ദ്വീപിലെ കപ്പക്കൃഷിയുടെ നോട്ടക്കാരാണ് ഇവർ. ഒരു വർഷമായി ഇവിടെയാണ് താമസം. ശനിയാഴ്ച പുഴ കരകവിഞ്ഞതോടെ ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഇതിനിടെ വത്സമ്മക്ക് പനി രൂക്ഷമായി. പുതൂർ തച്ചംപടിയിൽ താമസിക്കുന്ന ബന്ധുവിനെ ഫോണിൽ കിട്ടിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. ദുരന്തനിവാരണ സേനയുടെ ബോട്ട് അടക്കം സംവിധാനം സ്ഥലത്തെത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.