ഏറെ ശ്രദ്ധയോടും സൂക്ഷ്മതയോടും നിർവഹിക്കേണ്ടതാണ് ഇത്തവണത്തെ വോട്ടെടുപ്പ്. ദലിത്, ആ ദിവാസി, മുസ്ലിം, പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകൾ ഏറെ നിർണായകമാകും. ആർക്ക് വോട്ട് െ ചയ്താലും അത് ബി.ജെ.പി എന്ന പാർട്ടിയെ വീണ്ടും ഭരണത്തിലെത്തിക്കാതിരിക്കാൻ ആയിരിക്കണം. കഴിഞ്ഞ അഞ്ചുവർഷം കേന്ദ്ര സർക്കാർ ചെയ്തത് പേപ്പറിൽ വിവരിക്കാൻ സാധിക്കില്ല. വംശഹത്യതന്നെയാണ് ലക്ഷ്യം. ഇനിയും അതാവർത്തിക്കാൻ പാടില്ല. ഭരണഘടനപോലും ചുട്ടെരിച്ചുകഴിഞ്ഞു. നാളെ ജനാധിപത്യവാദികളെയും കൊല്ലുന്ന അവസ്ഥ വരും. ഇന്ത്യൻ ഭരണഘടന നിലനിന്നെങ്കിൽ മാത്രമേ മനുഷ്യർക്ക് ഇവിടെ ജീവിക്കാൻ സാധിക്കൂ. കേരളത്തിൽ ദലിത് -ആദിവാസി വിഭാഗങ്ങൾക്ക് എല്ലാ മുഖ്യധാര രാഷ്ട്രീയപാർട്ടികളോടും അതൃപ്തിയാണ്. അത് എൽ.ഡി.എഫോ യു.ഡി.എഫോ ബി.ജെ.പി എന്നോ വ്യത്യാസമില്ല. സ്ത്രീകൾക്ക് 50 ശതമാനം സംവരണം വേണമെന്ന് പറയുമ്പോൾ ബാക്കി 50 ശതമാനം അവർ അടിമത്തം പേറുന്നു.
സ്ഥാനാർഥികളിൽ സ്ത്രീകൾ വളരെ കുറവാണ്. വനിതാമതിൽ കെട്ടാൻ പതിനായിരക്കണക്കിന് സ്ത്രീകളെ റോഡിലിറക്കിയ പാർട്ടിയാണ് എൽ.ഡി.എഫ്. അവരുടെ സ്ഥാനാർഥികളിൽ എത്ര സ്ത്രീകളുണ്ടെന്ന് നമുക്കറിയാം. പുരുഷന്മാരെക്കാളും സ്ത്രീകളുടെ കൈകളിലാണ് രാജ്യം സുരക്ഷിതം. കുടുംബമാണെങ്കിലും നെടുന്തൂണായി നിൽക്കുന്നത് സ്ത്രീകളാണ്. എല്ലാ പ്രശ്നങ്ങളെയും കണ്ടുമനസ്സിലാക്കി അതിെൻറ പരിഹാരം കാണാൻ സ്ത്രീകളാണ് മുന്നിൽ. ജനങ്ങളുടെ ആവശ്യങ്ങൾ, വേദനകൾ എല്ലാം സ്ത്രീകൾക്ക് തിരിച്ചറിയാൻ സാധിക്കും. ആ മേഖലയും പുരുഷന്മാർ കൈയടക്കിക്കഴിഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് കരുത്തുറ്റ സ്ത്രീകൾ എത്തേണ്ട സമയം കഴിഞ്ഞു. അങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.