തലശ്ശേരി: മുൻ തലശ്ശേരി നഗരസഭാംഗവും വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയുമാ യിരുന്ന ഗുഡ്സ്ഷെഡ് റോഡ് ഹാജറ മൻസിലിൽ സി.ഒ.ടി. നസീറിനെ (39) വധിക്കാൻ ശ്രമിച്ച കേസിൽ മുഖ് യപ്രതികൾ കോടതിയിൽ കീഴടങ്ങി. കേസിലെ ഒന്നും രണ്ടും പ്രതികളായ കതിരൂർ വേറ്റുമ്മൽ കൊയ ിറ്റി ഹൗസിൽ ശ്രീജിൻ (26), കൊളശ്ശേരി ശ്രീലക്ഷ്മി ക്വാർട്ടേഴ്സിൽ റോഷൻ (26) എന്നിവരാണ് അഡ്വ. എൻ.ആർ. ഷാനവാസ് മുഖേന തലേശ്ശരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. രണ്ട് പ്രതികളെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ റിമാൻഡിലായവരുടെ എണ്ണം അഞ്ചായി.
വെള്ളിയാഴ്ച രാവിലെയാണ് റോഷനും ശ്രീജിനും നാടകീയമായി കോടതിയിൽ കീഴടങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയായി കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾക്കായി പൊലീസ് വ്യാപകമായ അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികൾ കോടതിയിൽ കീഴടങ്ങിയത്.
റോഷനെ ഒളിവിൽ കഴിയാൻ സഹായംചെയ്ത കുറ്റത്തിന് തമിഴ്നാട് ധർമപുരി ഹുസൂറിൽ ബേക്കറി ഉടമയായ കൊളശ്ശേരി ബിശ്വാസ് നിവാസിൽ ബിശ്വാസിനെ (25) സി.ഐ വി.കെ. വിശ്വംഭരൻ, എസ്.ഐ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വ്യാഴാഴ്ച അറസ്റ്റ്ചെയ്തിരുന്നു. നേരേത്ത അറസ്റ്റിലായവരുടെ റിമാൻഡ് കാലാവധി പൂർത്തിയായതിനെ തുടർന്ന് വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി. ഇവരുടെ റിമാൻഡ് വീണ്ടും നീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.