സി.ഒ.ടി നസീർ വധശ്രമം: പൊലീസ്​ തെരയുന്ന വാഹനത്തിൽ എ.എൻ. ഷംസീർ എം.എൽ.എ

കണ്ണൂർ: സി.ഒ.ടി നസീർ വധശ്രമക്കേസുമായി ബന്ധപ്പെട്ട്​ പൊലീസ്​ തെരയുന്ന വാഹനത്തിൽ എ.എൻ. ഷംസീർ എം.എൽ.എ. സി.പി.എം ജില ്ലാ കമ്മറ്റി യോഗത്തിന്​ ഷംസീർ എത്തിയത്​ ഇൗ കാറിലാണ്​. വാഹനത്തിൽ എം.എൽ.എ ബോർഡ്​ വെച്ചിരുന്നില്ല.

കെ.എൽ.07 സി.ഡി 6887 നമ്പർ ഇന്നോവയിലാണ്​ വധശ്രമം സംബന്ധിച്ച്​ ഗൂഢാലോചന നടന്നതെന്ന്​ പൊലീസ്​ കണ്ടെത്തിയിരുന്നു. ഷംസീർ എം.എൽ.എയുടെ സഹോദരൻ എ.എൻ ഷാഹിറിൻെറ ഉടമസ്ഥതയിലാണ്​ കാർ. ഇൗ കാർ ഇതുവരെ കണ്ടെത്താനായില്ലെന്നും വാഹനത്തിനായുള്ള തെരച്ചിലിലാണെന്നുമുള്ള നിലപാടിലായിരുന്നു പൊലീസ്​.

തലശ്ശേരി കുണ്ടുചിറയിലെ ഡ്രൈവിങ് ടെസ്​റ്റ്​​ ഗ്രൗണ്ടിന്​ മുമ്പിൽ വെച്ചും ചോനാടത്തെ കിൻഫ്ര പാർക്കിനടുത്തുവെച്ചുമാണ് ഈ കാറിൽ​ ഗൂഢാലോചന നടന്നതെന്നായിരുന്നു ​കേസിൽ അറസ്​റ്റിലായ പൊട്ടി സന്തോഷ്​ നൽകിയ മൊഴി. മേ​യ് 18ന് ​രാ​ത്രി ഏ​ഴ​ര​ക്ക് ത​ല​ശ്ശേ​രി കാ​യ്യ​ത്ത് റോ​ഡി​ലെ ക​ന​ക് റ​സി​ഡ​ൻ​സി​ക്ക് സ​മീ​പ​മാ​ണ് ന​സീ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. സംഭവവുമായി ബന്ധപ്പെട്ട്​ സി.പി.എം തലശ്ശേരി ഏരിയ കമ്മറ്റി മുൻ ഓഫീസ്​ സെക്രട്ടറി എൻ.കെ രാഗേഷും അറസ്​റ്റിലായിരുന്നു.

Tags:    
News Summary - cot naseer murder attempt; AN Shamseer on the controversial car -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.