വ​ധശ്രമ​ക്കേസ്: സി.​ഒ.​ടി. ന​സീ​റി​ന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്തും

ത​ല​ശ്ശേ​രി: വ​ധശ്രമ​ക്കേസിൽ സി.​പി.​എം മു​ൻ പ്രാ​ദേ​ശി​ക നേ​താ​വും വ​ട​ക​ര ലോ​ക്സ​ഭ മ​ണ്ഡ​ലം സ്വ​ത​ന്ത്ര സ ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന സി.​ഒ.​ടി. ന​സീ​റി​ന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്തും. ഇതിനായി പൊലീസ് കോടതിയിൽ അപേക ്ഷ നൽകും. വ്യത്യസ്തമായ മൂന്ന് മൊഴികൾ ലഭിച്ച സാഹചര്യത്തിൽ ആശയകുഴപ്പം ഒഴിവാക്കാനാണ് 164 പ്രകാരം രഹസ്യമൊഴി രേഖപ്പ െടുത്തുന്നതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

വ​ധശ്രമ​ക്കേസിൽ എ.എൻ. ഷംസീർ എം.എൽ.എക്കെതിരായ മൊഴി പൊലീസ്​ അട്ടിമറിച്ചെന്ന് വാർത്താ ചാനലിലൂടെ ന​സീ​ർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. നസീറിനെതിരെ താൻ നൽകിയ മൊഴിയുടെ പകർപ്പ്​ ആവശ്യപ്പെട്ടിട്ട് പൊലീസ്​ നൽകിയില്ലെന്നും ​സി.​െഎയുമായുള്ള േഫാൺ സംഭാഷണത്തി​​​​​െൻറ റെക്കോഡ്​ കൈവശമുണ്ടെന്നും നസീർ പറഞ്ഞു.

മൊഴിപ്പകർപ്പ്​ നൽകാനാവില്ലെന്നും കോടതിയിൽ നൽകുമെന്നുമാണ്​ സി.ഐ പറഞ്ഞത്​. ​ഭരണപക്ഷ എം.എൽ.എയായ ​ഷംസീറിനെ രക്ഷിക്കാൻ പൊലീസ്​ നടത്തിയ കളികളാണ്​ ​ഇതോടെ പുറത്തു വരുന്നത്​. കേ​സന്വേഷിക്കുന്ന തലശ്ശേരി സി.​െഎ വിശ്വംഭരൻ നായർക്ക്​ മുമ്പാകെ നൽകിയ രണ്ട്​ മൊഴികളിൽ, തനിക്കെതിരായ ആക്രമണത്തിന്​ പിന്നിലെ ഗൂഢാലോചന നടത്തിയത്​ എ.എൻ. ഷംസീറാണെന്ന്​ വ്യക്​തമായി പറഞ്ഞിട്ടു​െണ്ടന്നും​ നസീർ പറഞ്ഞു.

ഷംസീറിനെതിരെ ​നസീർ മൊഴി നൽകിയിട്ടില്ലെന്ന്​ ആഭ്യന്തര വകുപ്പി​​​​​െൻറ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്​ച നിയമസഭയിൽ പറഞ്ഞിരുന്നു. അന്നുതന്നെ അത്​ നി​ഷേധിച്ച്​ നസീർ രംഗത്തു വരുകയും ചെയ്​തു. എന്നാൽ, ഷംസീറിനെതിരായ നസീറി​​​​​െൻറ മൊഴി പൂർണമായും അവഗണിച്ചാണ്​ പൊലീസ് മുന്നോട്ടു പോകുന്നത്​.

നസീർ മൊഴി ആവർത്തിക്കുന്ന സാഹചര്യത്തിൽ ഷംസീർ സംശയത്തി​​​​​െൻറ കരിനിഴലിലാണ്​. എന്നാൽ, ഭരണപക്ഷ എം.എൽ.എക്ക്​ ഭരണകൂടത്തി​​ന്‍റെയും പാർട്ടിയുടെയും പിന്തുണയുണ്ടെന്നാണ്​ നസീറി​​ന്‍റെ മൊഴി അവഗണിക്കുന്ന പൊലീസ്​ നടപടി വ്യക്​തമാക്കുന്നത്​.

Tags:    
News Summary - COT Naseer Attack Case AN Shamseer MLA -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.