സഹകരണ പ്രതിസന്ധി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തതിലെ സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി സുപ്രീംകോടതിയില്‍. കേരളത്തിലെ 1,500ല്‍പരം പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ജില്ല സഹകരണ ബാങ്കുകളില്‍ സഹസ്രകോടികളുടെ നിക്ഷേപമുണ്ട്. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടു വരെ ഓരോ ബാങ്കുകളും ദൈനംദിന സാമ്പത്തിക ക്രമീകരണത്തിന് ജില്ല ബാങ്കിന്‍െറ ഫണ്ട് ഉപയോഗപ്പെടുത്തി വന്നു. എന്നാല്‍, വ്യക്തികളുടെ അക്കൗണ്ടിന് സമാനമായി മാത്രമേ പ്രാഥമിക സഹകരണ ബാങ്കുകളുടെ അക്കൗണ്ടും പരിഗണിക്കാന്‍ കഴിയൂ എന്ന നിലയാണ് ഇപ്പോള്‍.

സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക ബാങ്കുകള്‍ക്കുമേല്‍ റിസര്‍വ് ബാങ്കിന് ഭരണഘടനാപരമായി അധികാരമില്ളെന്നിരിക്കെ, നോട്ടുനിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കണ്ണൂരിലെ മൂന്നു ബാങ്കുകള്‍ ചോദ്യം ചെയ്തത്. കേരളത്തിലെ എല്ലാ സഹകരണ ബാങ്കുകള്‍ക്കും ഈ കേസിലെ സുപ്രീംകോടതി നിലപാട് ബാധകമായിരിക്കും.

ഡസനോളം ശാഖകളും രണ്ടും മൂന്നും ലക്ഷം സേവിങ്സ് അക്കൗണ്ടുകളും സ്വന്തമായുള്ള തങ്ങളുടെ ബാങ്കിനോട് ജില്ല ബാങ്കില്‍നിന്ന് പിന്‍വലിക്കാവുന്ന തുക പരിമിതപ്പെടുത്തിയത് തങ്ങളുടെ പ്രവര്‍ത്തനം അപ്പാടെ സ്തംഭിപ്പിച്ചിരിക്കുകയാണെന്ന് അഡ്വ. തമ്പാന്‍തോമസ് മുഖേന നല്‍കിയ ഹരജിയില്‍ മൂന്നു സഹകരണ ബാങ്കുകളും ചൂണ്ടിക്കാട്ടി. ജില്ല ബാങ്കില്‍ തങ്ങളുടെ സ്ഥിരനിക്ഷേപം 300 കോടി വരുമെന്ന് മാടായി ബാങ്ക് വിശദീകരിച്ചു.  പ്രതിദിനം ശരാശരി രണ്ടു കോടി രൂപ ജില്ല ബാങ്കില്‍നിന്ന് എടുത്തുകൊണ്ടിരുന്നതാണ്. റിസര്‍വ് ബാങ്കിനും നബാര്‍ഡിനും ജില്ല സഹകരണ ബാങ്കുകളെ നിയന്ത്രിക്കാനല്ലാതെ, തങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ അവകാശമില്ല.

നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കിയപ്പോള്‍, പഴയ നോട്ട് വാങ്ങാനും പുതിയത് നല്‍കാനും പ്രാഥമിക സഹകരണ ബാങ്കുകളെ അനുവദിച്ചിരുന്നു. എന്നാല്‍, നവംബര്‍ 14ന് നിലപാട് മാറ്റി. 

Tags:    
News Summary - corperate crisise in supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.