ചൈനയിൽ നിന്നെത്തിയ കോഴിക്കോട്​ സ്വദേശികൾ സൗദിയിലേക്ക്​ പോയി

കോഴിക്കോട്​: ചൈനയിൽ നിന്ന്​ എത്തിയ കോഴിക്കോട്​ സ്വദേശികളായ രണ്ടുപേർ ആരോഗ്യവകുപ്പി​​​െൻറ നിർദേശങ്ങൾ ത ള്ളി വിദേശത്തേക്ക്​ കടന്നതായി റിപ്പോർട്ട്​. കൊറോണ വൈറസ്​ ബാധയുമായി ബന്ധപ്പെട്ട്​ നിരീക്ഷണത്തിൽ കഴിയണമെന ്ന നിർദേശം അവഗണിച്ച്​ ഇവർ സൗദി അറേബ്യയിലേക്ക്​ പോയതായാണ്​ വിവരം.

ചൈനയിൽ നിന്നും തിരിച്ചു വന്നവരായി കോഴ ിക്കോട്​ 60 പേരാണ്​ ഉണ്ടായിരുന്നത്​. ഇതിൽ 58 പേർ നിരീക്ഷണത്തിൽ തുടരുന്നുണ്ട്​. ലിസ്​റ്റിൽ ഉൾപ്പെ​ട്ടെ രണ്ടുപേരാണ്​ കഴിഞ്ഞ ദിവസം സൗദിയിലേക്ക്​ പോയത്​.

ഇവർക്ക്​ ​വൈറസ്​ ബാധയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന്​ ജില്ലാ ആരോഗ്യവകുപ്പ്​ അറിയിച്ചു. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതില്ലെന്ന്​ ഡി.എം.ഒ അറിയിച്ചു.

ജില്ലയില്‍ 310 പേരാണ് നിരീക്ഷണത്തിലുള്ളത്. മെഡിക്കല്‍ കോളജിലും ബീച്ചാശുപത്രിയിലുമായി ചികില്‍സയിലുള്ള നാലുപേരിൽ ആർക്കും കൊറോണ സ്ഥിരീകരിച്ചിട്ടല്ല.

Tags:    
News Summary - Corona virus - Two Kozhikode natives who are getting back from china moves to Saudi- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.