തിരുവനന്തപുരത്ത്​ 30 ഡോക്​ടർമാർ നിരീക്ഷണത്തിൽ; ശ്രീചിത്ര ആശുപത്രിയിൽ കനത്ത ജാഗ്രത

തിരുവനന്തപുരം: വിദേശത്ത്​ പഠനം കഴിഞ്ഞെത്തിയ ശ്രീചിത്രയിലെ ഡോക്​ടർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ ജാഗ്രത പുലർത്തി ആരോഗ്യവകുപ്പ്​. ഇവിടത്തെ മുപ്പതോളം ഡോക്​ടർമാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്​. അടിയന്തരമല്ലാത്ത എല്ലാ ശസ്​ത്രക്രിയകളും ഇവിടെ മാറ്റിവെച്ചതായാണ്​ വിവരം.

ഉപരിപഠനം കഴ​ിഞ്ഞ് മാർച്ച്​ ഒന്നിന്​ സ്​പെയിനിൽനിന്ന്​ തിരിച്ചെത്തിയ ഡോക്​ടർക്കാണ്​ ​കോവിഡ്​ സ്ഥിരീകരിച്ചത്​. ഡോക്​ടറുമായി സമ്പർക്കം പുലർത്തിയവർ എല്ലാം നിരീക്ഷണത്തിലാണ്​.

തിരുവനന്തപുരം ജില്ലയിൽ 1449 പേരാണ്​ നിലവിൽ നിരീക്ഷണത്തിലുള്ളത്​. കോവിഡ്​ സ്​ഥിരീകരിച്ച ഇറ്റാലിയൻ പൗരൻ സഞ്ചരിച്ച വഴികളിലെ റൂട്ട്​ മാപ്പ്​ നേര​ത്തേ പ്രസിദ്ധീകരിച്ചിരുന്നു.

Tags:    
News Summary - Corona over 30 Doctors at Sree chithra Hospital in Observation -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.