കെ.എസ്.ആർ.ടി.സി ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി; ജീവനക്കാർക്ക് മാസ്ക്

തിരുവനന്തപുരം: കേരളത്തിലും കൊറോണ സ്ഥിരീകരിക്കുകയും നിരവധി പേർ നിരീക്ഷണത്തിലും ആയ സാഹചര്യത്തിൽ സുരക്ഷാ നടപടികളുമായി കെ.എസ്.ആർ.ടി.സിയും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി.

കൂടാതെ, സർവീസ് നടത്തുന്ന ബസുകളിലെ ജീവനക്കാർക്ക് മാസ്ക് നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നടപടികൾക്ക് കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകി.

Tags:    
News Summary - corona ksrtc-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT