കോഴിക്കോട്: കൊപ്രയുടെ താങ്ങുവില വർധിപ്പിക്കുന്നത് ആകാംക്ഷയോടെ കാത്തിരുന്ന നാളികേര കർഷകേൻറത് പഴയ കഥ. താങ്ങുവിലയുടെ ഇരട്ടി പൊതുവിപണിയിലുണ്ടായിട്ടും മെച്ചപ്പെട്ട ഉൽപാദനമില്ലാതെ വലയുകയാണ് കർഷകർ. കഴിഞ്ഞ ദിവസം മിൽ കൊപ്രക്ക് കേന്ദ്ര സർക്കാർ ക്വിൻറലിന് ആയിരം രൂപ കൂട്ടി 7500 രൂപയാക്കിയത് കർഷകർക്ക് ഉപകാരമാകില്ല. കോഴിക്കോട് വിപണിയിൽ കൊപ്ര എടുത്തപടിക്ക് ക്വിൻറലിന് 14400 രൂപയാണ് വില. ഉണ്ട കൊപ്രക്ക് ക്വിൻറലിന് 6785 രൂപയിൽനിന്ന് 7750 ആയും കേന്ദ്രം താങ്ങുവില വർധിപ്പിച്ചിട്ടുണ്ട്. പൊതുവിപണിയിൽ ഉണ്ടക്ക് 13750 രൂപവരെയാണ്. കഴിഞ്ഞ വർഷം മാർച്ചിൽ കൊപ്രയുടെ താങ്ങുവില പ്രഖ്യാപിക്കുേമ്പാൾ 9000 രൂപയായിരുന്നു പൊതുവിപണിയിലുണ്ടായിരുന്നത്.
താങ്ങുവില കൃത്യമായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് കൊപ്രസംഭരണം നടക്കുന്നില്ല. വില കൂടിയതിനാൽ വിപണി ഇടപെടലിെൻറ ആവശ്യമിെല്ലന്നാണ് കേരഫെഡിെൻറ വാദം. മുമ്പ് സംഭരിച്ചപ്പോൾ ലാഭമുണ്ടാക്കിയത് കച്ചവടക്കാരും തമിഴ്നാട്ടിലെ ചില മില്ലുകാരുമാണെന്ന് ആക്ഷേപമുണ്ടായിരുന്നു. കൃഷിഭവൻ വഴിയുള്ള സംഭരണത്തിൽ വ്യാപകമായി പരാതിയുയർന്നതോടെ സഹകരണ സംഘങ്ങൾ വഴി പച്ചത്തേങ്ങ സംഭരിക്കുെമന്നും ന്യായവില നൽകുെമന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. പച്ചത്തേങ്ങ സംഭരണം നിർത്തിയത് കേരഫെഡിനെയാണ് ബാധിച്ചത്. കേരഫെഡിെൻറ വെളിച്ചെണ്ണനിർമാണ യൂനിറ്റുകളിേലക്ക് പച്ചത്തേങ്ങ കിട്ടാതായതോടെ തമിഴ്നാട്ടിൽനിന്നടക്കമാണ് െകാപ്ര ശേഖരിക്കുന്നത്. കേരഫെഡിന് നിലവാരം കുറഞ്ഞ കൊപ്രയാണ് തമിഴ്നാട്ടിലെ കച്ചവടക്കാർ നൽകുന്നത്. കേരളത്തിലെ മുന്തിയ കൊപ്ര കർണാടകയിലെയും തമിഴ്നാട്ടിലെയും കച്ചവടക്കാർ ഉത്തരേന്ത്യയിലേക്ക് കയറ്റി അയക്കുകയാണ്. അതേസമയം, പ്രാദേശിക മാർക്കറ്റുകളിൽനിന്നാണ് കൊപ്ര ശേഖരിക്കുന്നെതന്ന് കേരഫെഡ് ചെയർമാൻ അഡ്വ. ജെ. വേണുഗോപാലൻ നായർ പറഞ്ഞു.
നാളികേരവില ഏറിയും കുറഞ്ഞുമിരിക്കുന്നതിനാൽ സ്ഥിരമായി മെച്ചപ്പെട്ട ന്യായവില ലഭിക്കണമെന്നാണ് കർഷകരുെട ആവശ്യം. കൊപ്ര ക്വിൻറലിന് 9725 രൂപ താങ്ങുവില പ്രഖ്യാപിക്കണെമന്നായിരുന്നു കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ കേന്ദ്ര കാർഷിക വിലനിർണയ കമീഷൻ ചെയർമാൻ വി.പി ശർമക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടത്. വിപണി വില താങ്ങുവിലയേക്കാൾ കുറഞ്ഞാൽ മാത്രമേ നാഫഡ് കൊപ്ര സംഭരിക്കുവെന്നും വിപണി വില കൂടിയിരിക്കുന്നതിനാൽ പുതിയ താങ്ങുവില കർഷകരെ പ്രതികൂലമായി ബാധിക്കിെല്ലന്നും കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. സഹകരണസംഘങ്ങൾ മുഖേന കൊപ്ര സംഭരിക്കാൻ ഉത്തരവിറക്കിയിട്ടുണ്ട്. ഇതിെൻറ ഭാഗമായി കോഴിക്കോട്ട് വെള്ളിയാഴ്ച യോഗം ചേരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.