തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക വിതരണം വീണ്ടും പ്രതിസന്ധിയിലായി. സിലിണ്ടറുകളുടെ ലഭ്യതക്കുറവും ബുക്കിങ്ങിൽ അനുഭവപ്പെടുന്ന കാലതാമസവും സാധാരണക്കാരായ ഉപയോക്താക്കളെ ദുരിതത്തിലാക്കുകയാണ്.
പാചകവാതക പ്രതിസന്ധിമൂലം ഹോട്ടലുകൾ വ്യാപകമായി പൂട്ടിയിട്ട് മാസങ്ങളായി. അതിന് പിന്നാലെയാണ് വീടുകളിലെ അടുപ്പ് എരിയുന്നതിനും പുതിയ പ്രതിസന്ധിയുണ്ടായത്. നിലവിൽ ഒരു സിലിണ്ടർ ബുക്ക് ചെയ്താൽ രണ്ടാഴ്ചയിലധികം കാത്തിരിക്കേണ്ട സാഹചര്യമാണ് മിക്കയിടങ്ങളിലും. ബോട്ട്ലിങ് പ്ലാന്റുകളിലെ സാങ്കേതിക തടസ്സങ്ങളും സിലിണ്ടറുകളുടെ സ്റ്റോക്കിലെ കുറവുമാണ് പ്രതിസന്ധിക്ക് കാരണമായി ഏജൻസികൾ ചൂണ്ടിക്കാട്ടുന്നത്.
ഹോട്ടലുകൾക്കും മറ്റു ചെറുകിട കച്ചവടക്കാർക്കും പുറമെ വീട്ടമ്മമാരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഓൺലൈൻ വഴി ബുക്കിങ് നടത്തിയാലും ആഴ്ചകൾ കഴിഞ്ഞാണ് സിലിണ്ടർ വീട്ടിലെത്തുന്നതെന്ന് ഗാർഹിക ഉപയോക്താക്കൾ പരാതിപ്പെടുന്നു. ഏജൻസികളിൽ അന്വേഷിച്ചാൽ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും അവർ പറയുന്നു. ബദൽസംവിധാനങ്ങൾ ഏർപ്പെടുത്തി വിതരണം സുഗമമാക്കാൻ അധികൃതർ തയാറാകാത്തപക്ഷം വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് ഉപഭോക്തൃ സംഘടനകളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.