പാചകവാതക സിലിണ്ടര്‍ വിതരണ ട്രക്ക് തൊഴിലാളികള്‍ പണിമുടക്കി

തേ​ഞ്ഞി​പ്പ​ലം: സേ​വ​ന-​വേ​ത​ന ക​രാ​ര്‍ പു​തു​ക്കാ​ത്ത​തി​ലും ലേ​ബ​ര്‍ ച​ര്‍ച്ച​ക​ള്‍ പ്ര​ഹ​സ​ന​മാ​ക്കു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ എ​ല്‍.​പി.​ജി ബോ​ട്ട്ലി​ങ് പ്ലാ​ന്റു​ക​ളി​ലും ട്ര​ക്ക് ഡ്രൈ​വ​ര്‍മാ​ര്‍ പ​ണി​മു​ട​ക്കി. ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ല്‍ ഉ​ച്ച​ക്ക് ര​ണ്ട് വ​രെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യും പ​ണി​മു​ട​ക്കും. ഐ.​ഒ.​സി ചേ​ളാ​രി ബോ​ട്ട്‍ലി​ങ് പ്ലാ​ന്റി​ന് മു​ന്നി​ല്‍ ന​ട​ന്ന ധ​ര്‍ണ കേ​ര​ള സ്റ്റേ​റ്റ് ടാ​ങ്ക് ലോ​റി വ​ര്‍ക്കേ​ഴ്‌​സ് യൂ​നി​യ​ന്‍ (സി.​ഐ.​ടി.​യു) സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. കെ.​ടി. വി​നോ​ദ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​രു ഡ​സ​നി​ലേ​റെ ച​ര്‍ച്ച​ക​ള്‍ ന​ട​ന്നി​ട്ടും ക​രാ​ര്‍ പു​തു​ക്കാ​തെ അ​നി​ശ്ചി​ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി ബ​ഹി​ഷ്‌​ക​രി​ച്ച് സ​മ​രം ന​ട​ത്തി​യ​ത്. അ​വ​ശ്യ സ​ര്‍വി​സി​ന്റെ പേ​രു​പ​റ​ഞ്ഞ് തൊ​ഴി​ലാ​ളി​ക്ക് ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ള്‍ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രാ​യും ക​രാ​ര്‍ പു​തു​ക്കു​ന്ന​തി​നു​മാ​യി ന​വം​ബ​ര്‍ അ​ഞ്ച് മു​ത​ല്‍ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ എ​ൽ.​പി.​ജി പ്ലാ​ന്റു​ക​ളി​ലും അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി അ​റി​യി​ച്ചു.

Tags:    
News Summary - Cooking gas cylinder delivery truck workers went on strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.